ടെൻ എക്സ് പ്രോപ്പർട്ടി ടെസ്ല കാർ സമ്മാനം തിരുവനന്തപുരം സ്വദേശിക്ക്
text_fieldsദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ ടെസ്ല കാർ ലഭിച്ചത് തിരുവനന്തപുരം സ്വദേശിക്ക്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന് ടെൻ എക്സ് പ്രോപ്പർട്ടി സി.ഇ.ഒ സുകേഷ് ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡി.ഇ.റ്റി ഡിപ്പാർട്ട്മെന്റ് മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽനിന്ന് വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 21ന് ശൈഖ് സായിദ് റോഡിലെ ടെസ്ല ഷോ റൂമിൽവെച്ച് അനിൽകുമാറിന് വാഹനം കൈമാറിയതായും അദ്ദേഹം പറഞ്ഞു. രണ്ട് ദശലക്ഷം ദിർഹമിന്റെ പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നവർക്ക് ഗോൾഡൻ വിസ നേടാനുള്ള അവസരവും ടെൻ എക്സ് ഒരുക്കുന്നുണ്ട്.
ഇതിനായി മുഴുവൻ തുകയും ഒരുമിച്ച് അടക്കേണ്ടതില്ല. ആകെ തുകയുടെ 20 ശതമാനവും നാല് ശതമാനം ഡി.എൽ.ഡി ചാർജും നൽകിയാൽ മതി. കൂടാതെ കുറഞ്ഞ മാസതവണകളും ടെൻ എക്സ് പ്രോപ്പർട്ടി വാഗ്ദാനം ചെയ്യുന്നു. ടെൻ എക്സ് പ്രോപ്പർട്ടിയിൽനിന്ന് ഓഫ് പ്ലാൻ അടിസ്ഥാനത്തിൽ ഭവനങ്ങൾ സ്വന്തമാക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ വിദേശരാജ്യങ്ങളിലേക്ക് വർഷത്തിൽ 12 ടൂർ പാക്കേജുകളും ഫുൾ ഫർനിഷ്ഡ് ഭവനങ്ങൾ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു.
6.2 ലക്ഷം ദിർഹം മുതലുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, എട്ട് ലക്ഷം ദിർഹം മുതലുള്ള വൺ ബി.കെ.കെ, 1.3 ദശലക്ഷം മുതലുള്ള ടു ബി.എച്ച്.കെ, 2.2 ദശലക്ഷം മുതലുള്ള ടൗൺ ഹൗസുകളും, 3.4 ദശലക്ഷം മുതലുള്ള പൂർത്തീകരിച്ച വില്ലകളും ലഭ്യമാണ്. ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ, ടെസലാ സമ്മാനാർഹാനായ അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.