ജയില്‍ സേവനത്തിന് പരിസമാപ്തി; നജീബ് ഇനി കൊടുങ്ങല്ലൂരിലേക്ക്
text_fieldsഫുജൈറ: 23 വര്‍ഷത്തെ ഫുജൈറ സെൻട്രൽ ജയിലിലെ സേവനം ഉൾപ്പെടെ മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് പരിസമാപ്തി കുറിച്ച് ജന്മനാടായ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയാണ് നജീബ്. നീണ്ടകാലത്തെ ഫുജൈറ ജീവിതം ഒരുപാടു സ്വദേശി, പ്രവാസി സുഹൃത്തുക്കളുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ സാധിച്ചത് ഏറ്റവും വലിയ സമ്പാദ്യമായി നജീബ് കണക്കാക്കുന്നു. ജയിൽ സേവനകാലത്തെ ഓര്‍മകള്‍ ബാക്കിവെച്ചാണ് മടക്കം. ജയില്‍ ജീവിതത്തില്‍ ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത കുറെ മനുഷ്യരെ കാണാനും ഇടപഴകാനും അവരുടെ വിഷമങ്ങളും പ്രയാസങ്ങളും നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി നജീബ് പങ്കുവെക്കുന്നു. ജയിലിലെ പരിധിയില്‍നിന്ന് കഴിയുംവിധം ഒരുപാടുപേര്‍ക്ക് സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചത് ചാരിതാർഥ്യത്തോടെ നജീബ് ഓര്‍ത്തെടുക്കുന്നു.
ഇവിടത്തെ ഭരണാധികാരികളും ജനങ്ങളും എല്ലാവർക്കും മികച്ച മാതൃകയാണെന്നും എപ്പോഴും അവരോട് കടപ്പെട്ടിരിക്കുന്നതായും നജീബ് പറയുന്നു. 'ഹലാല്‍ ലവ് സ്റ്റോറി' എന്ന സിനിമയിലെ നാസര്‍ കരുത്തെനിയുടെ 'റഹീം സാഹിബ്' എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു നജീബിെൻറ ഫുജൈറയിലെ ജീവിതം. ജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങള്‍ ജനസേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളുമായി സമീപിക്കുമ്പോള്‍ കൈയയച്ച് സഹായിക്കുന്ന ഒരുപാട് സുഹൃത്തുക്കളെകുറിച്ച് എത്ര പറഞ്ഞാലും മതി വരില്ലെന്ന് നജീബ് പറയുന്നു. ഈ പുതിയ യുഗത്തിലും ഓരോരുത്തരുമായും നേരിട്ട് കണ്ട് ബന്ധം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
1992ല്‍ ഒമാനില്‍ എത്തിയതുമുതലാണ് പ്രവാസത്തിന് തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്ന് തെൻറ ബന്ധുക്കളും സുഹൃത്തുകളും ഉള്ള അബൂദബിയില്‍ എത്തണം എന്നായി ആഗ്രഹം. പ്രയാസെപ്പട്ടാണെങ്കിലും അബൂദബിയില്‍ എത്തിപ്പെട്ടു. അളിയന് ഇസ്മായിലിെൻറയും പെങ്ങള് സാജിതയുടെയും പിന്തുണയും സഹായവും ഇപ്പോഴും നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്ന് അബൂദബിയിലെ മുസഫയില്‍ എയർകണ്ടീഷന്‍ റിപ്പയറിങ് ഷോപ്പില്‍ ജോലി ലഭിച്ചു. അവിടെ അഞ്ചുവര്‍ഷം ജോലിചെയ്ത ശേഷമാണ് ഫുജൈറ സെൻട്രൽ ജയിലില്‍ ജോലി ലഭിക്കുന്നത്. കഴിഞ്ഞമാസം ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ അതേ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യൻ ആയി ജോലിചെയ്തു. ജോലി ആവശ്യാർഥം ജയിലിലെ സെല്ലുകളില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ അന്തേവാസികളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കേൾക്കാനും സമാശ്വസിപ്പിക്കാനും സമയം കണ്ടെത്തി. എത്ര പറഞ്ഞാലും തീരാത്ത അന്തേവാസികളുടെ ഒരുപാടു കഥകള്‍ മനസ്സില്‍ വെച്ചാണ് നജീബ്കയുടെ മടക്കം.ഭാര്യ: ലൈല ബീവി. മകന് നബീല്‍ ദുബൈയില്‍ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. മറ്റു മക്കളായ ജാസിമും നാജിയയും വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.