ടി.എച്ച്. മുസ്തഫ സൗമ്യ വ്യക്തിത്വം -ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: കർക്കശക്കാരനായ രാഷ്ട്രീയ നേതാവിലുപരി, സൗമ്യനായ മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയെന്ന് ഡോ. ആസാദ് മൂപ്പൻ. ദുബൈ സംസ്കൃതിയുടെ നേതൃത്വത്തിൽ ചേർന്ന അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, കെ.എം.സി.സി നേതാവ് പുത്തൂർ റഹ്മാൻ, വ്യവസായികളായ ആർ. ഹരികുമാർ (എലൈറ്റ് ഗ്രൂപ്പ്), മുഹമ്മദ് സാലി, സുനിൽ അസീസ്, അക്കാഫ് ഇവൻസ് സാരഥികളായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി.എസ്. വിജയകുമാർ, അനൂപ് അനിൽ ദേവൻ, രശ്മി, വിന്ധ്യ, ലോക കേരളസഭാംഗം രാജൻ മാഹി, ഓർമ പ്രസിഡന്റ് ഷിജു, പ്രവാസി ഇന്ത്യ പ്രസിഡന്റ് അബുല്ലൈസ്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഓവർസീസ് പ്രസിഡന്റ് ഉസ്മാൻ, ഇൻകാസ് നേതാക്കളായ ഷാജി പാറത്ത്, നസീർ കാപ്പാട്, സുനിൽ നമ്പ്യാർ, സി.എ. ബിജു, അനുരാ മത്തായി, ടൈറ്റസ് പുല്ലൂരാൻ, ഷൈജു അമ്മാനപ്പാറ, വേൾഡ് മലയാളി കൗൺസിൽ സാരഥികളായ രാജു തേവർമഠം, ഷാബു സുൽത്താൻ, ഇൻകാസ് ജില്ല കമ്മിറ്റി പ്രസിഡന്റുമാരായ പവിത്രൻ, സുജിത്ത് മുഹമ്മദ്, റഫീഖ് കണ്ണൂർ എന്നിവരും ടി.എച്ച്. മുസ്തഫയുടെ മകനും ആസ്റ്റർ ഗ്രൂപ്പിന്റെ ജനകീയ മുഖവുമായ സിറാജുദ്ദീന്റെ സഹപ്രവർത്തകർ, ഡോക്ടർമാർ, ആലുവ അസോസിയേഷൻ അരോമയുടെ പ്രസിഡന്റ് സിദ്ദീഖ്, വല്ലോ ബഷീർ, ടി.പി. സുധീഷ്, എ.കെ. മുസ്തഫ, എഴുത്തുകാരി ഷീല പോൾ, ചാക്കോ ഊളക്കാടൻ, മാധ്യമപ്രവർത്തകരായ എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി തുടങ്ങി വിവിധ മേഖലയിലുള്ള പ്രവാസികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. ബി.എ. നാസർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.