Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആതിഥേയ മര്യാദയുടെ...

ആതിഥേയ മര്യാദയുടെ തായ്​ പവിലിയൻ

text_fields
bookmark_border
ആതിഥേയ മര്യാദയുടെ തായ്​ പവിലിയൻ
cancel
camera_alt

മുഹമ്മദ്​ ഷാഫി എക്​സ്​പോ നഗരിയിൽ

മുഹമ്മദ്​ ഷാഫി

2014 ൽ ആദ്യമായി ദുബൈയിൽ വന്നിറങ്ങുമ്പോൾ എല്ലാം അത്ഭുതമായിരുന്നു. ആകാശംമുട്ടെ ഉയർന്ന കെട്ടിടങ്ങളും വിശാലമായ വൃത്തിയുള്ള റോഡുകളും എല്ലാം കൊണ്ടും ദുബൈ സ്വപ്നനഗരിയായിരുന്നു. അന്ന് കണ്ട കാഴ്ചകളിൽ ഏറ്റവും ഇഷ്​ടപ്പെട്ടത് ദുബൈയിലെ ഗ്ലോബൽ വില്ലേജായിരുന്നു. പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് അന്ന് ഗ്ലോബൽ വില്ലേജ് എനിക്ക് സമ്മാനിച്ചത്. വർഷങ്ങൾക്കു ശേഷം 2021ൽ ഒരുപാട് സ്വപ്നങ്ങളുമായി ദുബൈയിൽ വീണ്ടും വിമാനമിറങ്ങുമ്പോൾ ചെറിയ ലക്ഷ്യം മാത്രമായിരുന്നു എക്സ്പോ 2020. ഗ്ലോബൽ വില്ലേജി​െൻറ കൂടിയ വേർഷൻ മാത്രമായിരിക്കും എന്നായിരുന്നു ധാരണ. എന്നാൽ, എക്സ്പോനഗരിയിൽ കാലു കുത്തിയ നിമിഷം എ​െൻറ ധാരണകൾ തെറ്റായിരുന്നുവെന്ന് മനസ്സിലായി​. ഓരോ ചുവടും മുന്നോട്ടുവെക്കുമ്പോഴും അത്ഭുതങ്ങളുടെ മായക്കാഴ്ചകൾ കണ്മുന്നിൽ തെളിഞ്ഞു. പേരുകേട്ട വമ്പൻ രാജ്യങ്ങളുടെ പവിലിയനുകൾ മുതൽ ഇതുവരെ കേട്ടിട്ടില്ലാത്ത രാജ്യങ്ങളുടെ പവിലിയനുകൾ വരെ കാണാൻ സാധിക്കും. ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും ഒരുവട്ടം കാണാൻ. ബന്ധുവായ സാലുവി​െൻറ കൂടെയായിരുന്നു മായനഗരിയിലെ സന്ദർശനം. മൂന്നു ദിവസംകൊണ്ട് പതിനഞ്ചോളം രാജ്യങ്ങളുടെ പവിലിയൻ സന്ദർശിച്ചു. ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ ചരിത്രവും പ്രതീക്ഷകളും വിവരിക്കുന്ന എൽ.ഇ.ഡി ഡിസ്പ്ലേയാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, സ്പെയിൻ, പാകിസ്​താൻ, സൗദി തുടങ്ങിയവയിൽ കൂടുതൽ സമയം ചെലവഴിച്ചു. ഇവയിൽ മനം കവർന്നത് തായ്‌ലൻഡ് ആയിരുന്നു. അതി​െൻറ പ്രധാന കാരണം അവരുടെ ആതിഥ്യമര്യാദയാണ്. പവിലിയ​െൻറ പുറത്തെ വേദിയിൽ തായ്‌ലൻഡ് കലാകാരന്മാരുടെ പ്രകടനം കണ്ടിട്ടാണ് അവിടേക്ക്​ പോയത്. പരമ്പരാഗത തായ് ആയോധന കലയും ഡാൻസും കൂട്ടിയിണക്കി ടെക്‌നോളജിയുടെ സഹായത്തോടെയുള്ള പ്രകടനം അതിഗംഭീരമായിരുന്നു. പരിപാടിക്ക് ശേഷം ഫോട്ടോ എടുക്കാൻ കലാകാരന്മാർ കാണികളെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൊബൈലി​െൻറ ചാർജ് തീർന്നതിനാൽ എനിക്ക് ഫോട്ടോ എടുക്കാൻ സാധിച്ചില്ല. പിന്നെ അകത്തേക്ക് പ്രവേശിക്കാനുള്ള ക്യുവിൽ പോയി നിന്നു. നമ്മൾ ക്യൂവിൽ നിൽക്കുന്നത് മുതൽ അവർ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കും. അകത്തെ ഹാളിൽ വലിയ എൽ.ഇ.ഡി ഡിസ്പ്ലേയിൽ തായ്​ലൻഡി​െൻറ ചരിത്രം നമുക്കു പറഞ്ഞു​തരും. രാജ്യത്തി​െൻറ പ്രത്യേകതകളും ഭക്ഷണവും വികസനവും എല്ലാം മനസ്സിലാക്കിത്തരുന്ന രീതിയിലാണ് പവിലിയ​െൻറ നിർമാണം. ഓരോ ചുവടു മുന്നോട്ടുവെക്കുമ്പോഴും അവർ നമ്മെ അവരുടെ രാജ്യത്തേക്ക് മാടിവിളിക്കുന്ന അനുഭവമാണ്. ഒരുപ​േക്ഷ, യാത്ര ഇഷ്​ടപ്പെടുന്ന ആളായതുകൊണ്ടായിരിക്കും എനിക്കങ്ങനെ തോന്നിയത്. ഇതുപോലൊരു എക്സ്പോ നഗരിയിൽ ഒരു രാജ്യം പവിലിയൻ ഒരുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്​ അതു തന്നെയാണ്. കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മതിപ്പുണ്ടാക്കണം. ഒരു തവണയെങ്കിലും ആ രാജ്യം സന്ദർശിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്​ അവരെക്കൊണ്ട് പറയിപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uae Expo
News Summary - Thai Pavilion in Uae expo
Next Story