തജ്വി ഗോൾഡ് കറാമ സെന്ററിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദുബൈ: തജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദുബൈ കറാമ സെന്ററിലെ ഷോറൂം നടി ശ്രിയ സരൺ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാക്ടറി വിലയിൽ ഉപഭോക്താക്കൾക്ക് സ്വർണ, ഡയമണ്ട് ആഭരണങ്ങൾ ലഭിക്കുന്ന ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
5,000 ദിർഹമിൽ കൂടുതലുള്ള ഓരോ ഡയമണ്ട് പർച്ചേഴ്സിനും ഒരു സ്വർണനാണയം സമ്മാനമായി നൽകും. 299 ദിർഹം മുതൽ വിലയുള്ള വജ്രാഭരണ ശേഖരവും ഒരുക്കിയിട്ടുണ്ട്.
തജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പ്രസ്താവിച്ചു. ഈ വർഷം തന്നെ 10 പുതിയ സ്ഥലങ്ങളിൽ ഷോറൂമുകൾ തുറക്കും.
ദൈനംദിനം ഉപയോഗിക്കുന്നതും ഭാരം കുറഞ്ഞതും ട്രെൻഡിയായതും പരമ്പരാഗതവുമായ ആഭരണങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് വിപുലീകരണം
നടത്തുന്നത്.
ചെയർമാൻ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫ്, സി.ഇ.ഒ ശമീർ ഷാഫി, മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്രാൻഡ്, താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള ആഭരണങ്ങളാണ്
നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.