വിശ്വാസികൾക്ക് ആശ്വാസം; ഇന്ന് മുതൽ വീണ്ടും ജുമുഅ
text_fieldsദുബൈ: വിശ്വാസികളുടെ മനസ്സിൽ കുളിരു പകർന്ന് യു.എ.ഇയിൽ വീണ്ടും ജുമുഅ നമസ്കാരം തുടങ്ങുന്നു. ഇന്ന് മുതൽ ഇമാറാത്തിലെ പള്ളികളിൽ വീണ്ടും ഖുതുബ മുഴങ്ങും. 30 ശതമാനം വിശ്വാസികൾക്കാണ് പ്രവേശനം. മഹാമാരിയെ പ്രതിരോധിക്കാൻ വിശ്വാസിസമൂഹം ഏറ്റെടുത്ത ഏറ്റവും വലിയ ത്യാഗങ്ങളിലൊന്നായിരുന്നു ജുമുഅ, പെരുന്നാൾ നമസ്കാരങ്ങൾക്കേർപ്പെടുത്തിയ വിലക്ക്. മുൻകരുതൽ നടപടികൾ പാലിച്ച് വെള്ളിയാഴ്ച മുതൽ ജുമുഅക്കായി വീണ്ടും പള്ളിയുടെ വാതിലുകൾ തുറക്കുേമ്പാൾ വിശ്വാസികൾ ആഹ്ലാദത്തിലാണ്. വിശ്വാസം എന്നതോടൊപ്പം പ്രവാസികളുടെ നൊസ്റ്റാൾജിക് ദിനങ്ങൾ കൂടിയാണ് ഇതോടെ തിരിച്ചുവരുന്നത്.
പള്ളികളിൽ നമസ്കാരങ്ങൾക്ക് വിലേക്കർപ്പെടുത്തിയത്. കോവിഡിെൻറ ആദ്യഘട്ടങ്ങളിൽ നിയന്ത്രണങ്ങളോടെ ജുമുഅ നടന്നിരുന്നു. എന്നാൽ, പിന്നീട് എല്ലാ ആരാധനാലയങ്ങളും അടച്ചിടാൻ നിർദേശം നൽകി. ഇതിനിടയിൽ രണ്ട് പെരുന്നാളുകൾ വന്നുപോയെങ്കിലും വിശ്വാസികൾ വീടകങ്ങളിൽ നമസ്കരിച്ച് ആത്മനിർവൃതിയടഞ്ഞു. ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും രണ്ട് മാസം മുമ്പ് തുറന്നുകൊടുത്തിരുന്നു. മസ്ജിദുകൾ തുറന്നെങ്കിലും ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിരുന്നില്ല.
എങ്കിലും, ന്യൂ നോർമൽകാലത്തെ ജുമുഅ വേറിട്ടതുതന്നെയായിരിക്കും. നമസ്കാരം മാത്രമല്ല, കൂടിച്ചേരലുകളും ആേശ്ലഷവും ഹസ്തദാനവുമെല്ലാം ജുമുഅയുടെ സന്തോഷങ്ങളായിരുന്നു. ഇതൊന്നും ഇല്ലാത്ത വെള്ളിയാഴ്ചകളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്. വിശ്വാസികളെ മനസ്സുകൊണ്ട് അടുപ്പിച്ചിരുന്ന നമസ്കാരം നിശ്ചിത അകലം പാലിച്ചായിരിക്കും നിർവഹിക്കുക. ഷാർജയിലെ 487 പള്ളികളും ദുബൈയിലെ 766 പള്ളികളും വിശ്വാസികൾക്കായി തുറക്കും. മറ്റ് എമിറേറ്റുകളിലെയും നിശ്ചിത എണ്ണം പള്ളികൾ തുറക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പള്ളി തുറക്കുന്നത് ഖുതുബയുടെ 30 മിനിറ്റ് മുമ്പ്
നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിന് ശേഷം പള്ളി അടക്കും
മാസ്ക് ധരിക്കണം
മുസല്ല വീടുകളിൽനിന്ന് കൊണ്ടുവരണം
പള്ളിയുടെ പുറംഭാഗങ്ങളിലെ ഷെഡുകളിലും നമസ്കരിക്കാം
വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തിയശേഷം വേണം പള്ളികളിൽ എത്താൻ
കൃത്യമായ അകലം പാലിച്ചായിരിക്കണം നമസ്കാരം
ഖുർആൻ വീട്ടിൽനിന്ന് കൊണ്ടുവരണം. ഖുർആൻ പാരായണത്തിന് സ്വന്തം മൊബൈൽ ഫോണോ ടാബുകളോ ഉപയോഗിക്കാം
ഇവയൊന്നും ചെയ്യരുത്
പള്ളിയിലെത്തുന്നതിന് മുമ്പും ശേഷവും കൂട്ടം കൂടരുത്
ഹസ്തദാനവും ആേശ്ലഷണവും അനുവദനീയമല്ല
പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കുട്ടികളും
പള്ളിയിൽ വരരുത്
നോട്ടിസുകളോ സംഭാവനകളോ ഭക്ഷണമോ വിതരണം ചെയ്യരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.