അബൂദബി ദേശീയ അക്വേറിയം ഇന്നു തുറക്കും
text_fieldsഅബൂദബി: ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍ തയാറാക്കിയ അബൂദബി ദേശീയ അക്വേറിയം വെള്ളിയാഴ്ച തുറക്കും. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലുപ്പമുള്ളത് എന്നു കരുതപ്പെടുന്ന 14 വയസ്സും ഏഴ് മീറ്റര്‍ നീളവുമുള്ള സൂപ്പര്‍ സ്നേക്ക് എന്ന റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പ് അക്വേറിയത്തിെൻറ പ്രധാന ആകര്‍ഷണമാണ്. ഹാമര്‍ ഹെഡ്, ബുള്‍ സ്രാവുകള്‍ അടക്കം 10 വിഭാഗങ്ങളിലായി 330ല്‍ അധികം ഇനങ്ങളില്‍ പെട്ട 46000ത്തോളം ജീവികളാണ് 9000 ചതുരശ്ര മീറ്ററില്‍ അധികം വലുപ്പമുള്ള ഈ അക്വേറിയത്തിലുള്ളത്. സ്രാവുകള്‍ക്കൊപ്പമുള്ള സ്കൂബ് ഡൈവിങ് പുതിയ അനുഭവമാവും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുകയെന്ന് അധികൃതര്‍ പറയുന്നു.
സ്രാവുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള അവസരം, ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള നടത്തം തുടങ്ങിയവരും ഒരുക്കിയിട്ടുണ്ട്. അല്‍ മഖ്ത ജലപാതയോട് ചേര്‍ന്നുള്ള അക്വേറിയം, ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിെൻറ സൗന്ദര്യംകൂടി ആസ്വദിക്കാനും സൗകര്യമൊരുക്കുന്നതാണ്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ, 96 മണിക്കൂറില്‍ താഴെയുള്ള നെഗറ്റിവ് പി.സി.ആര്. പരിശോധന ഫലമോ അല്‍ ഹുസ്ന് ആപില്‍ അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് പ്രവേശനം. നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. 105 ദിര്‍ഹമാണ് അക്വേറിയത്തില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന ടിക്കറ്റ് വില. നാലു തരം ടിക്കറ്റുകളാണ് ഇവിടെ ലഭിക്കുക. 130, 150, 200 ദിര്‍ഹം എന്നിവയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.