അജ്മാൻ -അബൂദബി ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി
text_fieldsഅജ്മാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാനും കൂടിക്കാഴ്ച നടത്തി.
അബൂദബി മുഷറഫിലെ അൽ സഫിയ റെസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാെൻറ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര വികസന പ്രക്രിയയെ ശക്തിപ്പെടുത്തുന്നതുമായും രാജ്യത്തെ പൗരന്മാർക്ക് മാന്യമായ ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി വിമാനത്താവളങ്ങളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ, അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ നഗരസഭ ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.