‘സംസം’ ആൽബം റിലീസ് ചെയ്തു
text_fieldsദുബൈ: ഗാനരചയിതാവും എഴുത്തുകാരനുമായ ഡോ. സുലൈമാൻ മതിലകം രചിച്ച ‘സംസം’ ആൽബം താനി സാലിഹ് അബ്ദുല്ല അൽ നഈമി പ്രകാശനം ചെയ്തു. സമ്മിലൂനി എന്ന ഹിറ്റ് ആൽബത്തിനുശേഷം മാസ്റ്റർ മീഡിയ ഭക്തിഗാന സംഗീതപ്രേമികൾക്കായി അവതരിപ്പിക്കുന്നതാണിത്.
കാഴ്ചശക്തിയില്ലാത്ത, തെരുവിൽ പാട്ടുപാടി ജീവിതം മുന്നോട്ടു പോകുന്ന അനീഷ് എന്ന മലപ്പുറത്തുകാരന് ആൽബത്തിൽ പാടാൻ അവസരം നൽകിയത് അറിഞ്ഞ സ്വദേശിയായ താനി സാലിഹ് അദ്ദേഹത്തിനും കുടുംബത്തിനും ദുബൈയിൽ വരാനും കുടുംബസമേതം ഉംറ നിർവഹിക്കാനും അവസരം നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രകാശന ചടങ്ങിൽ ഗായകൻ അനീഷ് മലപ്പുറത്തിനെ വിഡിയോകാളിലൂടെ ബന്ധപ്പെട്ടാണ് ഇക്കാര്യം അറിയിച്ചത്. ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. വ്യവസായ പ്രമുഖൻ ഹസനെ ചടങ്ങിൽ ആദരിച്ചു. രഘുനന്ദൻ ആൽബത്തെയും അതിഥികളെയും പരിചയപ്പെടുത്തി. ചന്ദ്രശേഖർ, അലവിക്കുട്ടി ഹുദവി, അഷ്റഫ് കൊടുങ്ങല്ലൂർ, പോൾസൺ പാവറട്ടി, മുഹമ്മദ് ഗസ്നി, മുസ്തഫ നെടുംപറമ്പ്, സുബൈർ അബൂബക്കർ ബെല്ല, സി.ബി. കരീം, സമീർ ബെസ്റ്റ് ഗോൾഡ് എന്നിവർ ആശംസകൾ നേർന്നു, ആൽബത്തിൽ അഭിനയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.