അറബ് തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsഷാർജ: അറബ് തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ പുസ്തകം അമച്വർ, പ്രഫഷനൽ അഭിനേതാക്കളെയും രണ്ടാമത്തേത് വിദ്യാഭ്യാസരംഗത്തെ നാടക പാതയെ പിന്തുണക്കുന്ന പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.ശാസ്ത്രീയ വശങ്ങൾ സമ്പുഷ്ടമാക്കാതെ സർഗാത്മകത വളർത്തിയെടുക്കാനാവില്ലെന്ന് അറബ് തിയറ്റർ അതോറിറ്റി സെക്രട്ടറി ജനറൽ ഇസ്മായിൽ അബ്ദുല്ല പറഞ്ഞു.
ആദ്യത്തെ പുസ്തകം ഈജിപ്ഷ്യൻ നടനും കൈറോ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ ഡയറക്ടറും പ്രഫസറുമായ ഡോ. അല കൂക്കയുടെ 'നടെൻറ ഏകാഗ്രത വികസിപ്പിക്കൽ' അഭിനേതാക്കൾക്ക് പ്രയോജനം ചെയ്യുന്ന ഗവേഷണ പുസ്തകമാണ്. ഏകാഗ്രതയുടെ ശാസ്ത്രീയ അടിത്തറ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് കൂക്ക പറഞ്ഞു. രണ്ടാമത്തെ പുസ്തകമായ 'നാടക വിദ്യാഭ്യാസം' രചിച്ചത് കൈറോ സർവകലാശാലയിലെ വിദ്യാഭ്യാസ മാധ്യമ പ്രഫസർ. ഡോ. റാൻഡ റിസ്കാണ്. നാല് അധ്യായങ്ങളിൽ, കൗമാരക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള രീതികളെക്കുറിച്ച് പുസ്തകം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.