യു.എ.ഇ ബന്ധത്തിൽ പുതിയ യുഗത്തിന് തുടക്കം –തുർക്കി അംബാസഡർ
text_fieldsദുബൈ: എക്സ്പോ 2020ലെ രാജ്യത്തിെൻറ പങ്കാളിത്തം യു.എ.ഇ ബന്ധത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതാണെന്ന് തുർക്കി അംബാസഡർ തുഗായ് തുൻസർ. ടൂറിസം, ജ്വല്ലറി, ടെക്നോളജി, നിർമാണം തുടങ്ങിയ തുർക്കിയുടെ വൈവിധ്യപൂർണമായ സമ്പദ്വ്യവസ്ഥയെയും സാധ്യതകളെയും പ്രദർശിപ്പിക്കാനുള്ള സുപ്രധാനമായ അവസരമാണിതിലൂടെ സാധ്യമായത്. യു.എ.ഇ-തുർക്കി വ്യപാരബന്ധം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വർഷത്തിെൻറ ആദ്യ പകുതിയിൽ ഇതിൽ 100ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എക്സ്പോ 2020 ഈ ബന്ധം കൂടുതൽ വളരാൻ സഹായിക്കും. പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, നിർമാണ സാമഗ്രികൾ എന്നിവയുടെ കയറ്റുമതിയിലാണ് വളർച്ചയുണ്ടായിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിലെ പങ്കാളിത്തത്തിലൂടെ രാജ്യത്തെ ടൂറിസം മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അംബാസഡർ പങ്കുവെച്ചു.
എക്സ്പോ നഗരിയിലെ സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന തുർക്കി പവിലിയൻ 'നാഗരികതയുടെ ഉത്ഭവത്തിൽനിന്ന് ഭാവി സൃഷ്ടിക്കുന്നു' എന്ന തീമിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. അനാറ്റോളിയൻ പ്രദേശത്തിെൻറ തനതായ
ചരിത്രം പ്രതിഫലിപ്പിക്കുന്നതിനും രാജ്യത്തിെൻറ സുസ്ഥിര ലക്ഷ്യങ്ങളും പ്രദർശിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പവിലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തെ സുപ്രധാന വ്യവസായങ്ങളും സേവന മേഖലകളും നിക്ഷേപ സാഹചര്യവും പ്രദർശനത്തിലൂടെ ലോകത്തിനു മുന്നിൽ തുർക്കി അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.