പരിസ്ഥിതിസൗഹൃദ ലക്ഷ്യങ്ങളുമായി 'ഹക്സ്റ്റർ പ്രൊഡക്ഷ'ന് തുടക്കമായി
text_fieldsദുബൈ: പരിസ്ഥിതിസൗഹൃദ നിലപാടിലൂന്നി മലയാളികളുടെ മുൻകൈയിൽ ദുബൈയിൽ 'ഹക്സ്റ്റർ പ്രൊഡക്ഷ'ന് തുടക്കമായി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയിൽ പിറന്ന പ്രൊഡക്ഷൻ ഹൗസിന് നേതൃത്വം നൽകുന്നത് 'കുറുപ്പ്' സിനിമയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ്.
ലോകത്ത് പരിസ്ഥിതിക്ക് എതിരായി നടക്കുന്ന കൈയേറ്റങ്ങൾക്കെതിരെ തങ്ങളാൽ കഴിയുന്നരീതിയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർബൺ നെഗറ്റിവ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് ചിന്തിച്ചതെന്ന് ശ്രീനാഥ് രാജേന്ദ്രൻ സംരംഭത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ വിശദീകരിച്ചു. സിനിമ-മീഡിയ പ്രൊഡക്ഷെൻറ വിവിധ ഘട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദമായ നിലപാട് സ്വീകരിക്കുന്ന നയം സ്വീകരിക്കുമെന്നും പ്രതിബന്ധങ്ങളെ അതിജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് പൂർണമായും പരിസ്ഥിതി സൗഹൃദപരമായിരുന്നു.
മാധ്യമങ്ങളുടെയും സിനിമയുടെയും ഭാവി വികസിക്കുന്ന സാങ്കേതികവിദ്യയിലും ഉൽപാദന നിലവാരത്തിെൻറ കൃത്യതയിലുമാണെന്ന് ഹക്സ്റ്റർ വിശ്വസിക്കുന്നതായും അതിനാൽ' കുറച്ച് കോർപറേറ്റ്, കൂടുതൽ മനുഷ്യൻ' എന്നതിന് ഊന്നൽ നൽകുന്നതായിരിക്കും സംരംഭമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ ശൈഖ് മാജിദ് റാശിദ് അബ്ദുല്ല അൽ മുഅല്ല, സോഹൻ റോയ്, ഡോ. ബൂ അബ്ദുല്ല, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.