Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉച്ചമത്സരങ്ങൾക്ക്​...

ഉച്ചമത്സരങ്ങൾക്ക്​ തുടക്കം

text_fields
bookmark_border
ഉച്ചമത്സരങ്ങൾക്ക്​ തുടക്കം
cancel
camera_alt

ഐ.പി.എൽ 13ാം സീസണിൽ ഉച്ചസമയത്ത്​ നടന്ന ആദ്യ മത്സരത്തിൽ ടോസിന്​ ശേഷം സ്​നേഹാഭിവാദ്യം ചെയ്യുന്ന ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലിയും രാജസ്​ഥാൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തും

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉച്ച മത്സരങ്ങൾക്ക്​ തുടക്കം. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ രാജസ്​ഥാൻ റോയൽസും ബാംഗ്ലുർ റോയൽ ചലഞ്ചേഴ്​സും തമ്മിലായിരുന്നു ആദ്യ മത്സരം​. ഈ ടീമുകൾ തമ്മിൽ ദുബൈയിൽ ഒക്​ടോബർ 17നും ഉച്ചക്ക്​ നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. യു.എ.ഇയിലെ ചൂട്​ പരിഗണിച്ചാണ്​ കഴിഞ്ഞ മാസം ഉച്ച മത്സരങ്ങൾ ഒഴിവാക്കിയത്​. ഒക്​ടോബറിൽ ചൂട്​ കുറയുമെന്ന വിലയിരുത്തലി​െൻറ അടിസ്​ഥാനത്തിൽ ശനിയാഴ്​ച മുതൽ 10 മത്സരങ്ങൾ ഉച്ചക്ക്​ ഷെഡ്യൂൾ ചെയ്​തിരുന്നു. ഈ ദിവസങ്ങളിലെല്ലാം രണ്ട്​ മത്സരം വീതം ​ഉണ്ടായിരിക്കും. ഞായറാഴ്​ചയും ഉച്ച സമയത്ത്​ മത്സരമുണ്ട്​. ഷാർജയിൽ മുംബൈ ഇന്ത്യൻസും സൺറൈസേഴ്​സ്​ ഹൈദരാബാദും തമ്മിലാണ്​ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
Next Story