കനിവ് രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കനിവ്-2024 രണ്ടാം ഘട്ടം പാലിയേറ്റിവ് രോഗികൾക്കായുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പരിപാടിക്ക് തുടക്കമായി. ഡോ. മുഹമ്മദ് കാസിമിന്റെ പക്കൽ നിന്നും ജില്ല പ്രസിഡന്റ് ജമാൽ മനയത്തും കെ.എം.സി.സി അംഗങ്ങളും മെഡ്സെവൻ ഗ്രൂപ് നൽകുന്ന വസ്തുക്കൾ ഏറ്റുവാങ്ങി.
ഡോ.അഹമ്മദ് അൽ നൂർ പോളി ക്ലിനിക്, എം.സി.എ. നാസർ, ഷിനോജ് ഷംസുദ്ദീൻ, ചെയർമാന്മാരായ അബ്ദുൽ റഹ്മാൻ, ഷാജി തോപ്പിൽ, ജുനൈദ്, സമീർ കാസിം, ഷിൻലി ഇബ്രാഹിം എന്നിവർ ആശംസ നേർന്നു. നൗഫൽ സ്വാഗതവും ആരിഫ് എം.എ നന്ദിയും പറഞ്ഞു. റഹിം മുഹമ്മദ് ഖിറാഅത്ത് നടത്തി.
തൃശൂർ ജില്ല കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നൗഷാദ് ടാസ്, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ നാട്ടിക, മുഹമ്മദ് ഹനീഫ് തളിക്കുളം, ആർ.വി.എം മുസ്തഫ, നൗഫൽ അബുല്ല, സത്താർ മാമ്പ്ര, മുഹമ്മദ് സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.