ഷാർജ എക്സ്പോ സെന്ററിൽ ബിഗ്ഷോപ്പർ സെയിലിന് നാളെ തുടക്കം
text_fieldsദുബൈ: ഷാർജ എക്സ്പോ സെന്ററിൽ ബിഗ്ഷോപ്പർ സെയിൽ വീണ്ടും വിരുന്നെത്തുന്നു. ബുധനാഴ്ച മുതൽ ഈ മാസം ആറുവരെ ഷാർജ എക്സ്പോ സെന്ററിലാണ് സെയിൽ. കഴിഞ്ഞ വർഷത്തെ മേളയുടെ വിജയത്തിന് പിന്നാലെയാണ് ഈ വർഷവും മേളയെത്തുന്നത്. ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവയിൽ മികച്ച ഓഫറുകളുമായാണ് മേള ഇക്കുറിയും ഷാർജയിലേക്കെത്തുന്നത്. മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചശേഷം നടക്കുന്ന ആദ്യ മേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതും രോഗബാധിതരുടെ എണ്ണം കുറഞ്ഞതുമെല്ലാം മേളക്ക് ഗുണം ചെയ്യമെന്ന് എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
ഉപഭോക്താക്കളുടെ ആത്മവിശ്വാസവും റിട്ടെയിൽ വിപണനവും വൻതോതിൽ വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മേളക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാൻഡ് ബസാർ, എൽ.സി വൈകികി, നയൻ വെസ്റ്റ്, നാചുറലൈസർ, ടോംസ്, ഹഷ് പപ്പീസ്, സ്പ്ലാഷ്, കിയാബ്, സ്കെച്ചേഴ്സ്, ഉംബ്രോ, ലെവിസ്, അൽ മൻദൂസ്, ഹോം സ്റ്റൈൽ, ആസ്റ്റർ ഫാർമസി, വി ടെക്, അജ്മൽ, ബെലിസിമോ പെർഫ്യൂംസ് തുടങ്ങിയ ബ്രാൻഡുകൾ അണിനിരക്കും. രാവിലെ 11 മുതൽ രാത്രി 11വരെ മേള പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.