ഏറ്റവും വലിയ പുസ്തക മേള: ശൈഖ് സുൽത്താന് ശൈഖ് മുഹമ്മദിെൻറ അഭിനന്ദനം
text_fieldsഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായി ഷാർജ അന്താരാഷ്ട്ര ബുക്ഫെയറിെൻറ 40ാം എഡിഷൻ പ്രഖ്യാപിക്കപ്പെട്ടതിൽ അഭിനന്ദനവുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. പുസ്തകമേളയുടെ ശിൽപിയും രക്ഷാകർത്താവുമായ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെയാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചത്. പകർപ്പവകാശ വിൽപനയിലും വാങ്ങലിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ അന്താരാഷ്ട്ര പുസ്തകമേള മാറിയെന്നും ഈ നേട്ടത്തിന് അറബ്, അന്തർദേശീയ സംസ്കാരത്തിെൻറ ശിൽപിയായ സഹോദരൻ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ താൻ അഭിനന്ദിക്കുന്നു എന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എസ്.ഐ.ബി.എഫിന് ഈ നേട്ടം കൈവരിക്കാനായത്. പുസ്തകോത്സവത്തിന് മുന്നോടിയായി നടന്ന പബ്ലിഷേഴ്സ് കോൺഫറൻസിെൻറ വിജയത്തെ തുടർന്നാണ് അംഗീകാരം തേടിയെത്തിയത്. പബ്ലിഷേഴ്സ് കോൺഫറൻസിൽ 83 രാജ്യങ്ങളിലെ 546 പബ്ലിഷർമാർ പങ്കെടുത്തിരുന്നു. നവംബർ മൂന്നിന് തുടങ്ങിയ പുസ്തകോത്സവത്തിൽ 83 രാജ്യങ്ങളിൽനിന്നുള്ള 1632 പ്രസാധകർ പെങ്കടുക്കുന്നുണ്ട്. ഒന്നര കോടി പുസ്തകങ്ങളാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1.10 ലക്ഷം പുതിയ പുസ്തകങ്ങളുെട പ്രകാശന ചടങ്ങിനും ഷാർജ പുസ്തേകാത്സവം വേദിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.