'തടി കുറക്കാം, പണം നേടാം' ചലഞ്ചുമായി റാക് ഹോസ്പിറ്റല്‍
text_fieldsറാസല്‍ഖൈമ: സമഗ്ര ആരോഗ്യ ബോധവത്കരണമെന്ന ലക്ഷ്യത്തോടെ ഭാരം കുറക്കല്‍ ചലഞ്ചുമായി റാക് ഹോസ്പിറ്റല്‍. ആരോഗ്യ മന്ത്രാലയത്തിെൻറയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന ചലഞ്ച് പത്ത് ആഴ്ച ദൈര്‍ഘ്യമുള്ളതാണെന്ന് റാക് ആശുപത്രി എക്സി. ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 'ലോക പൊണ്ണത്തടി'ദിനമായ മാര്‍ച്ച് നാലിന് അവസാനിക്കുന്ന ചലഞ്ചില്‍ പങ്കെടുത്ത് ഭാരം കുറക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ കിലോ തൂക്കത്തിനും 500 ദിര്‍ഹം സമ്മാനമായി നല്‍കും. 3000ത്തോളം പേര് പങ്കാളികളാകുന്ന ചലഞ്ചിെൻറ ഉദ്ഘാടനം 17ന് റാക് ആശുപത്രി അങ്കണത്തില്‍ നടക്കും. വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലും ഭാരം കുറക്കല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. രജിസ്ട്രേഷനും വിശദ വിവരങ്ങളും http://www.rakweightlosschallenge.com വെബ്സൈറ്റില്‍ ലഭ്യമാണ്. റാക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആൻഡ് പ്രിവന്‍ഷന്‍ ഓഫിസ് ഡയറക്ടര്‍ പ്രതിനിധി ഖാലിദ് അബ്ദുല്ല അല്‍ ഷഹി, റാക് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ജീന്‍ മാര്‍ക് ഗ്വാര്, പ്രഫ. അഡ്രിയന്‍ കെന്നഡി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.