അലകളുടെ നീല പരവതാനികള്‍
text_fieldsറാസൽഖൈമ: നദിയെ പിന്തുടര്ന്നാല് കടലിനെ കണ്ടെത്താമെന്ന പഴമൊഴിക്ക് ഒരു മണലാരണ്യ തിരുത്ത്.
മരുഭൂമിയെയും മലനിരകളെയും പിന്തുടര്ന്ന് റാസല്‍ഖൈമയിലെ അലകളുടെ നീലപരവാതാനികളിലെത്താം. സ്വന്തം നാടുകളില്‍ കടല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മരുഭൂ പ്രവാസത്തില്‍ വിനോദ സന്തോഷങ്ങള്‍ക്ക് ആശ്രയിക്കുന്നത് കടല്‍ തീരങ്ങളാണെന്നത് ശ്രദ്ധേയം. സുഖകരമായ കാലാവസ്ഥയില്‍ റാസല്‍ഖൈമയില്‍ കടല്‍ ആസ്വാദനത്തിനത്തെുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
അധികൃതരുടെ മുന്‍കൈയില്‍ മോടിപിടിച്ചിട്ടുള്ള അല്‍ ഖ്വാസിം, അല്‍ റംസ്, ഖുസാം, അല്‍ മ്യാരീദ്, ഓള്‍ഡ് റാക് തീരങ്ങള്‍ക്ക് പുറമെ അല്‍ സറയ്യ, അല്‍ റംസ്, അല്‍ ജീര്, അല്‍ ശാം തുടങ്ങിയ ഉള് പ്രദേശങ്ങളിലെ കടല്‍ ആസ്വാദനത്തിനും നിരവധി പേരെത്തുന്നുണ്ട്.
തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും ധാരാളമായി കുടുംബ സമേതം സമയം ചെലവഴിക്കാനെത്തുന്ന കേന്ദ്രമാണ് അല്‍ ഖ്വാസിം കോര്‍ണീഷ്. 380ഓളം ഇരിപ്പിടങ്ങളും ഇവിടെയുണ്ട്.
തുറന്ന സ്ഥലത്തെ വ്യായാമത്തിനുള്ള സൗകര്യവും കുട്ടികള്‍ക്കായുള്ള വിനോദ സ്ഥലങ്ങളും കണ്ടല്‍ക്കാടും തീരവും നല്കുന്ന പ്രകൃതി ഭംഗിയാണ് ഇവിടുത്തെ ആകര്‍ഷണം. അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ചുള്ള തീരവും ആകര്‍ഷകമാണ്. കടലില്‍ ഇറങ്ങാന്‍ സൗകര്യമുള്ള തീരങ്ങളാണ് അംബ്രല്ല, അല്‍ മ്യാരീദ്, അല്‍ സറയ്യ തീരങ്ങള്‍.
കളി വിനോദങ്ങള്‍ക്കും നീരാട്ടിനുമൊപ്പം ടെന്റുകള്‍ കെട്ടി രാത്രി ചെലവഴിക്കുന്നവരും ബര്ബിക്യു ഒരുക്കി വിരുന്നൊരുക്കുന്നതും റാസല്‍ഖൈമയിലെ പല തീരങ്ങളിലെയും കാഴ്ച്ചകളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.