Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മരിച്ച കൊല്ലം...

ദുബൈയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഒരുമാസത്തിന്​ ശേഷം നാളെ നാട്ടിലെത്തിക്കും

text_fields
bookmark_border
ദുബൈയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഒരുമാസത്തിന്​ ശേഷം നാളെ നാട്ടിലെത്തിക്കും
cancel

ദുബൈ: ഒരുമാസം മുൻപ്​ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം കൊട്ടാരക്കര മുരുക്കുംപുഴ തൈവിലകം തോമസ്​ ജെ ഗോമസി​െൻറ മകൻ സ്​റ്റാൻസിലാസ്​ റോമൻ ഗോമസി​െൻറ (54) മൃതദേഹം ബുധനാഴ്​ച പുലർച്ച നാട്ടിലെത്തിച്ച്​ സംസ്​കരിക്കും. കഴിഞ്ഞ മാസം 18നാണ്​ ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാൽ ഇദ്ദേഹത്തി​െൻറ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത 'മാധ്യമം' ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്​.

വാർത്ത വന്നയുടൻ നാട്ടിലുള്ള ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനൊടുവിലാണ്​ ചൊവ്വാഴ്​ച മൃതദേഹം നാട്ടിലേക്ക്​ അയക്കാൻ കഴിഞ്ഞത്​.

ദുബൈയിലെ ഹത്തയിൽ നിന്നാണ്​ മൃതദേഹം ലഭിച്ചത്​. ഉയരത്തിൽ നിന്ന്​ വീണായിരുന്നു മരണം എന്ന്​ മൃതദേഹ പരിശോധനയിൽ വ്യക്​തമായി. തലക്ക്​ ഉൾപെടെ പരിക്കുണ്ടായിരുന്നു. ​എന്നാൽ, എങ്ങിനെയാണ്​ വീണത്​ എന്നതിൽ വ്യക്​തതയില്ല. 8000 ദിർഹം (ഒന്നര ലക്ഷം രൂപ) കൈവശമുണ്ടായിരുന്നു. ഭാര്യ ബീന. മാതാവ്​: ഗ്രേസി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The body of the Kollam native who died in Dubai will be brought home tomorrow after a month
Next Story