രാഷ്ട്ര ശില്പ്പിയുടെ സ്മരണകള്‍ നിറയുന്ന പാലം
text_fieldsജീവിതത്തിെൻറ അവസാന നിമിഷം വരെയും തന്റെ ജനതയുടെ നല്ലനാളെയെക്കുറിച്ച് മാത്രം ചിന്തിച്ച യു.എ.ഇ രാഷ്ട്ര പിതാവിനോട് അതിരറ്റ സ്നേഹം പ്രകടിപ്പിക്കാനായി "സായിദ് വര്‍ഷം " എന്ന പേരില്‍ വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ രാജ്യം സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം വിവിധ എമിരേറ്റുകള്‍ രാഷ്ട്ര പിതാവിനോട് ആദരം പ്രകടിപ്പിക്കാന്‍ വ്യത്യസ്ഥങ്ങളായ പദ്ധതികളും ഉപഹാരങ്ങളും ഉപചാരങ്ങളും ഒരുക്കിയിരുന്നു.
അജ്മാനും വൈവിധ്യമാർന്ന സ്മാരകങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതിലേറെ കൗതുകകരമാണ് ശൈഖ് സായിദിന്റെ സ്മരണകളുണര്‍ത്തുന്ന പാലം. യു.എ.ഇയിലെ ഏറ്റവും ചെറിയ എമിറേറ്റായ അജ്മാന്റെ വടക്കും തെക്കും പടിഞ്ഞാറും കിഴക്കും പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുതാണ് ഈ പാലം. പാലത്തിന്റെ ഒത്ത നടുവില്‍ ശൈഖ് സായിദിന്റെ ചിത്രം കല്ലുകളാല്‍ രൂപപ്പെടുത്തിയിരിക്കുന്നു. അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ എണ്‍പത് ലക്ഷം ചെറു കല്ലുകള്‍ ഉപയോഗിച്ച് മൂന്ന് മാസത്തോളം പണിയെടുത്താണ് ഈ ചിത്രാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
ആകാശ കാഴ്ച്ചയിലാണ് ഇത് ദൃശ്യമാവുക. പ്രമുഖ ചിത്രകാരന് മാജിദ് അഹമദ് സൗദി 'ഹരിതാഭയില്‍ സായിദ്' എന്ന ആപ്തവാക്യത്തില്‍ ഈ പാലത്തിന്റെ ഒരു വശത്ത് നിറങ്ങള്‍ ചാലിച്ച് ഒരുക്കിയ ചിത്രം രാജ്യത്തെ ഹരിതാഭമാക്കുന്നതില്‍ ശൈഖ് സായിദ് വഹിച്ച പങ്ക് അനുസ്മരിപ്പിക്കുന്നതാണ്. സായിദ് വര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും വലിയ ചിത്രം മറ്റൊരു വശത്ത് കലാകാരനായ റാമി സഖൂയിയാണ് ഒരുക്കിയത്. മൂന്നാമത്തെ ചിത്രമൊരുക്കുന്നത് 'മനുഷ്യ ക്ഷേമമാണ് പരമപ്രധാനം' എന്ന തലക്കെട്ടിലുമാണ്. അതോടൊപ്പം മറ്റു രാഷ്ട്ര നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനും ഈ പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി. 223 മില്യണ്‍ ദിർഹമാണ് ഇതിെൻറ നിർമാണത്തിനായി ചെലവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.