ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ള ബജറ്റെന്ന് എം.എ. യൂസുഫലി
text_fieldsദുബൈ: സംസ്ഥാന ബജറ്റ് സാർവജന ക്ഷേമവും വികസനവും മുൻ നിർത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് ബജറ്റിലുള്ളത്. ആരോഗ്യ മേഖലക്ക് നൽകുന്ന ഊന്നൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.
പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്പാ പദ്ധതി ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് ആശ്വാസമേകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികൾക്ക് സൗജന്യ വാക്സിൻ ഉറപ്പ് വരുത്തുന്ന നടപടികൾ പ്രശംസനീയമാണ്.
പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നൽകിയതും ജനങ്ങളിൽ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.