Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആശുപത്രി...

ആശുപത്രി കവാടത്തിലേക്ക്​ കാര്‍ ഇടിച്ചുകയറി; രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
less in road accidents
cancel

ആശുപത്രി കവാടത്തിലേക്ക്​ കാര്‍ ഇടിച്ചുകയറി; രണ്ടുപേര്‍ മരിച്ചുഅ​ബൂ​ദ​ബി: ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ കോ​ണ്‍ക്രീ​റ്റ് പി​ല്ല​റി​ല്‍ കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ബൂ​ദ​ബി ക്ലീ​വ് ലാ​ന്‍ഡ് ക്ലി​നി​ക്കി​നു​മു​ന്നി​ലെ പി​ല്ല​റി​ലേ​ക്കാ​ണ് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​ന​മ​റി​യി​ച്ച അ​ബൂ​ദ​ബി പൊ​ലീ​സ് പ​രി​ക്കേ​റ്റ​യാ​ള്‍ എ​ത്ര​യും വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crasheTwo people died
News Summary - The car crashed into the hospital entrance; Two people died
Next Story