നാല് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് 'കാരണവർ' മടങ്ങി
text_fieldsദുബൈ: യു.എ.ഇയിലെ 160ഓളം കുടുംബങ്ങളുടെ 'കാരണവർ' ആയിരുന്നു തലശേരി പിലാക്കൂൽ പുത്തൻപുരയിൽ ഫാറൂഖ്. സ്വന്തത്തിലും ബന്ധത്തിലുമായി യു.എ.ഇയിലുള്ള 160ഓളം കുടുംബാംഗങ്ങൾക്ക് സംരക്ഷണമൊരുക്കിയതിെൻറ ചാരിതാർഥ്യത്തിലാണ് ദുബൈ ഇസ്ലാമിക് ബാങ്കിൽ നിന്നും അസിസ്റ്റൻറ് മാനേജരായിരുന്ന ഫാറൂഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ദുരിതം അനുഭവിക്കുന്നവർക്ക് സ്വാന്തനം നൽകിയും സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഫാറൂഖിെൻറ മടക്കം പ്രവാസ ലോകത്തെ കുടുംബ സുഹൃത്തുക്കൾക്ക് വലിയ നഷ്ടമാണ്. എങ്കിലും, നാട്ടിലെത്തി കൂടുതൽ സേവന പ്രവർത്തനങ്ങളിൽ സജീവമാകാനാണ് അദ്ദേഹത്തിെൻറ മടക്കം.
1978 ഡിസംബർ 27നാണ് ബോംബൈയിൽ നിന്ന് പുറപ്പെട്ട ഫാറൂഖ് ദുബൈയിലെത്തിയത്. മംഗലാപുരം സ്വദേശിയുടെ കമ്പനിയിൽ ടൈപ്പിസ്റ്റായാണ് തുടക്കം. നാട്ടിൽ 1000 രൂപ കിട്ടാണമെങ്കിൽ 500 ദിർഹം കൊടുക്കേണ്ട കാലമായിരുന്നു അത്. രണ്ട് വർഷത്തിന് ശേഷം അറബ് കോസ്റ്റ് എന്ന ബാങ്കിൽ ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ ജോലി ചെയ്തു. 1986ൽ ഫസ്റ്റ് ഗൾഫ് ബാങ്കിലും രണ്ട് വർഷത്തിന് ശേഷം സദരത് ഇറാൻ ബാങ്കിലും ജോലി ചെയ്തു. 1988 മുതൽ ദുബായ് ഇസ്ലാമിക് ബാങ്കിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുന്നതും ഇവിടെനിന്നാണ്. 1996 മുതൽ തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ എന്ന ചാരിറ്റി സംഘടനക്ക് നേതൃതം നൽകുന്നു. പാവപെട്ടവർക്ക് 24 വീടുകൾ പണിതു നൽകി. കമ്മിറ്റിയുടെ കീഴിൽ സൗജന്യ ഡയാലിസിസ് സെൻററും നടക്കുന്നുണ്ട്. തലശ്ശേരി ടൗണിൽ കമ്മിറ്റിയുടെ കീഴിലുള്ള ബിൽഡിങ്ങിെൻറ പണി പുരോഗമിക്കുന്നു.
36 വർഷം തലശ്ശേരി മുൻസിപ്പൽ കൗൺസിലറും ഏഴ് വർഷം മുൻസിപ്പൽ ചെയർമാനുമായിരുന്ന പിതാവ് പി.കെ. ഉമ്മർ കുട്ടിയുടെ മാതൃക പിൻപറ്റിയാണ് സാമൂഹിക പ്രവർത്തനം തുടങ്ങിയത്. മരിക്കുന്നത് വരെ തലശ്ശേരിക്കാർ അദ്ദേഹത്തെ ചെയർമാൻ ഉമ്മർകുട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. 700ഓളം വരുന്ന കുടുംബാംഗങ്ങളിൽ 160 ആളുകൾ യു.എ.ഇയിലുണ്ട്. ഇവരെയും നാട്ടിലുള്ള സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരെയും ഉൾപ്പെടുത്തി കുടുംബ കമ്മിറ്റി ഉണ്ടാക്കുകയും കടം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കാനും വീട് നൽകാനും മുൻകൈയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.