അബൂദബി നഗരം രൂപകൽപന ചെയ്ത ഡോ. മഖ്ലൂഫ് അന്തരിച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ രൂപവത്കരണകാലത്ത് രാഷ്ട്രപിതാവ് ശൈഖ് സായിദിനുവേണ്ടി അബൂദബി നഗരം രൂപകൽപന നടത്തിയ ഡോ. അബ്ദുൽറഹ്മാൻ മഖ്ലൂഫ് അന്തരിച്ചു. യു.എ.ഇ സ്ഥാപകനായ ശൈഖ് സായിദിനൊപ്പം ഖസർ അൽബറിൽ ഇരുന്നാണ് ഡോ. അബ്ദുൽറഹ്മാൻ അബൂദബി നഗര രൂപകൽപന നിർവഹിച്ചത്. ഈജിപ്തുകാരനായ ഡോ. മഖ്ലൂഫ് കെയ്റോ യൂനിവേഴ്സിറ്റിയിൽനിന്ന് വാസ്തുശിൽപത്തിൽ ബിരുദം കരസ്ഥമാക്കുകയും പിന്നീട് ജർമനിയിൽനിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1968 ഒക്ടോബറിലാണ് ആദ്യമായി അബൂദബിയിലെത്തുന്നത്. ഇതിനുമുമ്പ് സൗദി അറേബ്യയിൽ വിവിധ പദ്ധതികൾ പൂർത്തീകരിച്ചു. അബൂദബി നഗര രൂപകൽപന നടത്തിയ ഡോ. അബ്ദുൽറഹ്മാൻ ഇക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് അബൂദബിയിൽതന്നെ തുടരുകയുമായിരുന്നു. മക്ക, മദീന, ജിദ്ദ തുടങ്ങിയ നഗരങ്ങളിലും താൻ ജോലി ചെയ്തിട്ടുണ്ടെന്നും അതിനാൽ ഗൾഫുമായി ഏറെ ചിരപരിചിതനാണെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.