ഈജിപ്ത് പവലിയനിൽ ഫറോവക്കാലെത്ത ശവപ്പെട്ടി കാണാം
text_fieldsദുബൈ: പുരാതന ഈജിപ്തിലെ ഭരണാധികാരികളായ ഫറോവമാരുടെ കാലത്തെ ശവപ്പെട്ടി എക്സ്പോയിൽ പ്രദർശനത്തിനെത്തി. എക്സ്പോ 2020യിലെത്തുന്ന സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനാണ് ഈജിപ്തിെൻറ സംസ്കാരത്തിൽ സവിശേഷ സ്ഥാനമുള്ള ചരിത്ര ശേഷിപ്പ് എത്തിച്ചിരിക്കുന്നത്.
സാപ്തിക് എന്ന പുരോഹിത പ്രഭുവിെൻറ മൃതദേഹം അടക്കം ചെയ്തിരുന്ന ശവപ്പെട്ടിയാണിത്. മരംകൊണ്ട് നിർമിച്ച ചിത്രപ്പണികൾ നിറഞ്ഞ പെട്ടിയാണിത്. ഈജിപ്തിലെ സഖാറ പ്രദേശത്ത് നിന്ന് സമീപ കാലത്ത് ചരിത്ര ഗവേഷകർ കണ്ടെടുത്തതാണിത്.
പരുന്തിെൻറ തലയുടെ രൂപത്തിൽ അവസാനിക്കുന്ന വലിയ മാലയുടെ ചിത്രമാണ് ഇതിൽ അലങ്കരിച്ചിരിക്കുന്നത്. പുരാതന ഫറോവമാരുടെ ശവപ്പെട്ടികളുടെ രൂപം തന്നെയാണിതിനും നൽകിയിട്ടുള്ളത്.
പെട്ടിയുടെ മറ്റൊരു ഭാഗം മതപരമായ മന്ത്രങ്ങളാൽ അലങ്കരിച്ചിട്ടുമുണ്ട്. ഈജിപ്ത് പവലിയനിൽ പ്രദർശിപ്പിക്കാൻ തൂതൻഖമൂൻ രാജാവിെൻറ പ്രതിരൂപങ്ങളും പവലിയനിൽ എത്തിയിട്ടുണ്ട്. സ്വർണ മാസ്ക്, രാജാവിെൻറ പ്രതിമ, പ്രത്യേക ഉത്സവ കസേര, സ്വർണ സിംഹാസനം എന്നിവയെല്ലാം ശേഖരത്തിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.