രാജ്യം ഇന്ന് പതാകദിനം ആചരിക്കും
text_fieldsദുബൈ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡൻറായി സ്ഥാനേമറ്റെടുത്തതിെൻറ ഒാർമ പുതുക്കി രാജ്യം ചൊവ്വാഴ്ച ദേശീയ പതാകദിനം ആചരിക്കും. ആഘോഷത്തിൽ പങ്കാളികളാകുവാൻ യു.എ.ഇ രാഷ്ട്ര തലവൻമാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. വാഹനങ്ങളും വീടുകളും ചതുർവർണ പതാകകളാൽ അലംകൃതമാകും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം 2013 മുതലാണ് രാജ്യത്ത് പതാക ദിനം ആചരിച്ചു തുടങ്ങിയത്. യു.എ.ഇയുടെ ഐക്യവും പരമാധികാരവും അഖണ്ഡതയും വിളിച്ചോതുന്നതാണ് പതാകദിനം. ഇമറാത്തി പൗരൻമാരും പ്രവാസികളും സന്ദർശകരും ആഘോഷത്തിൽ പങ്കുചേരും. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാക ഉയരും.
1971ലാണ് യു.എ.ഇ ദേശീയ പതാകയുടെ പിറവി. 1030 ഡിസൈനുകളിൽനിന്ന് തിരഞ്ഞെടുത്തതാണ് ഇപ്പോഴത്തെ പതാക. ഇമറാത്തി പൗരൻ അബ്ദുല്ല മുഹമ്മദ് അൽ മായ്നയാണ് രൂപകൽപന ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടാവും. സ്കൂളുകളിൽ നിശ്ചിത എണ്ണം വിദ്യാർഥികൾ മാത്രമേ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുകയുള്ളൂ. മറ്റുള്ളവർക്ക് വിർച്വലായി പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.