കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച വിദ്യാർഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsഅജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ (സച്ചു-17) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സച്ചു കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് ചേബര്‍ ഓഫ് കോമേഴ്സിനടുത്തുള്ള കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് വീണ് മരണപ്പെടുന്നത്. സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.