കുവൈത്ത് അമീറിന്റെ വേർപാട്: യു.എ.ഇയിൽ മൂന്നുദിവസം ദു:ഖാചരണം
text_fieldsദുബൈ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിൽ യു.എ.ഇയിൽ മൂന്നുദിവസം ദു:ഖാചരണം പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്താനും അദ്ദേഹം നിർദേശം നൽകി. അമീറിന്റെ നിര്യാണത്തിൽ യു.എ.ഇയിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ആറു പതിറ്റാണ്ടുകാലം കുവൈത്തിനെ സേവിച്ച മഹാനായ ഭരണാധികാരിയായിരുന്നു ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. എല്ലാ ആത്മാർഥതയോടും കൂടി തന്റെ കർത്തവ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയുമായി ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീറെന്ന് യു.എ.ഇ എക്സിക്യൂട്ടിവ് ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.