വേൾഡ് ട്രേഡ് സെൻററിൽ ഡി.എച്ച്.എ കോവിഡ് പരിശോധന കേന്ദ്രം തുറന്നു
text_fieldsദുബൈ: രാജ്യാന്തര പ്രദർശനങ്ങളും ആഗോളമേളകളും വേദിയാകുന്ന ദുബൈ വേൾഡ് ട്രേഡ് സെൻററിൽ കോവിഡ് പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.
എക്സിബിഷൻ നഗരിയിലെത്തുന്ന സന്ദർശകർ, കമ്പനി പ്രതിനിധികൾ, എക്സിബിറ്റർമാർ, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ എന്നിവർക്കായി ഡി.എച്ച്.എ സേവനം നൽകുന്നുണ്ടെന്ന് ക്ലിനിക്കൽ സപ്പോർട്ട് സർവിസസ് ആൻഡ് നഴ്സിങ് സെക്ടർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഫരീദ അൽ ഖജ പറഞ്ഞു.
എമിറേറ്റിലുടനീളം എളുപ്പത്തിലും വേഗത്തിലുമുള്ള പരിശോധന സേവനങ്ങൾ നൽകുന്നത് തുടരാനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സംവിധാനമൊരുക്കുന്നതെന്നും ഫരീദ അൽ ഖജ പറഞ്ഞു. കഴിഞ്ഞ മാസത്തിൽ ഡി.എച്ച്.എ മൂന്ന് പുതിയ കോവിഡ് ടെസ്റ്റിങ് സെൻററുകൾ അൽ റാഷിദിയ മജ്ലിസ്, അൽ ഹംറിയ പോർട്ട് മജ്ലിസ്, ജുമൈറ 1 പോർട്ട് മജ്ലിസ് എന്നിവിടങ്ങളിൽ തുറന്നിരുന്നു. ഈ കേന്ദ്രങ്ങളിൽ പ്രതിദിനം 550 പരിശോധന നടത്താനുള്ള ശേഷിയാണുള്ളത്. കോവിഡ് -19 പി.സി.ആർ ടെസ്റ്റുകൾ നടത്താനുള്ള ദുബൈയുടെ ശേഷി പ്രതിദിനം 80,000 ടെസ്റ്റുകളിൽ എത്തിയതായും ഡോ. അൽ ഖജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.