വാതിലുകൾ തുറക്കുന്നു; ആഗോള ഗ്രാമത്തിലേക്ക് സ്വാഗതം
text_fieldsദുബൈ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച് േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന് ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട് മുമ്പ്തുടങ്ങിയ േഗ്ലാബൽ വില്ലേജിെൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിത മേളയൊരുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളുടെയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയൻ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
ഇവക്ക് പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവലിയൻ വേറെയും. കൊറിയയും വിയറ്റ്നാമും ആദ്യമായാണ് വില്ലേജിലെത്തുന്നത്. ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽനിന്ന് പോകുന്നവർക്ക് റാഷിദീയ, മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് വൈകീട്ട് 3.15 മുതൽ ബസുകളുണ്ട്. രാത്രി 11.15 വരെ 30 മിനിറ്റ് ഇടവിട്ടാണ് സർവിസ്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നും ബസുണ്ട്. ഇത്തവണ വോൾവോ ബസുകളാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിലേതിന് സമാനമായി 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യം. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ പ്രവേശനം അനുവദിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ച ഒന്നുവരെ പ്രവർത്തിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയാണ് വില്ലേജ് തുറന്നിരിക്കുക. തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കും വനിതകൾക്കും മാത്രമാണ് പ്രവേശനം. തിങ്കളാഴ്ച അവധി ദിവസങ്ങൾ വന്നാൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും. 23,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ പാർക്കിങ് സൗകര്യമാണിത്.
ഔദ്യോഗിക ഗാനം പുറത്തിറക്കി
ദുബൈ: േഗ്ലാബൽ വില്ലേജിെൻറ ഈ വർഷത്തെ ഔദ്യോഗിക സിഗ്നേച്ചർ ഗാനം പുറത്തിറക്കി. 'ടുഗതർ വി ലൈറ്റ് അപ് ദ സ്കൈ' എന്ന് തുടങ്ങുന്ന ഗാനം ഈ സീസണിലുടനീളം ഔദ്യോഗിക ഗാനമായി മുഴങ്ങിക്കേൾക്കും. പ്രശസ്ത ഇമറാത്തി ഗായിക അഹ്ലമും മൂന്നുതവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയ നാദിർ ഖയാത്തും (റെഡ് വൺ) ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാദിർ ഖയാത്ത് തന്നെയാണ് ഇംഗ്ലീഷ് വരികൾ എഴുതിയത്. പ്രശസ്ത ഇമറാത്തി കവി അൻവർ അൽ മുഷൈരി അറബി വരികളെഴുതി. ഹുസം കാമിൽ, ഫയെസ് അൽ സഈദ് എന്നിവരും അണിയറയിൽ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.