Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എയർഷോ നവംബറിൽ...

ദുബൈ എയർഷോ നവംബറിൽ സന്ദർശകർക്ക്​ അനുമതി നൽകും

text_fields
bookmark_border
ദുബൈ എയർഷോ നവംബറിൽ സന്ദർശകർക്ക്​ അനുമതി നൽകും
cancel

ദുബൈ: ആകാശവിസ്​മയങ്ങൾ ഒരുക്കാൻ ദുബൈ എയർ ഷോ വീണ്ടും എത്തുന്നു. നവംബർ 14 മുതൽ 18 വരെയാണ്​ ലോകത്തിലെ ഏറ്റവും വലിയ എയറോസ്​പേസ്​ എക്​സിബിഷനായ എയർഷോ അരങ്ങേറുന്നത്​.കോടിക്കണക്കിന്​ ദിർഹമി​െൻറ വ്യാപാര ഇടപാടുകൾ നടക്കുന്ന എയർഷോയിൽ ഇക്കുറി 1200 സ്​ഥാപനങ്ങൾ പ്രദർശനവുമായെത്തും. ദുബൈ വേൾഡ്​ സെൻട്രലിലാണ്​ മേള.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സന്ദർശകർക്ക്​ അനുമതി നൽകിയായിരിക്കും മേള നടക്കുക. മഹാമാരിയിൽ ആടിയുലഞ്ഞ വ്യോമയാന മേഖലക്ക്​ കരുത്തേകാൻ കഴിയുന്നതായിരിക്കും.

കോവിഡിനെ തുടർന്ന്​ വിവിധ രാജ്യങ്ങൾ എയർഷോ റദ്ദാക്കിയപ്പോഴാണ്​ ദുബൈ എയർഷോ അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്​. കോവിഡ്​ എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയർഷോയായിരിക്കും ഇത്​.

ആയിരക്കണക്കിന്​ സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്​ത്രജ്ഞരും എയർലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനി​ക ഉദ്യോഗസ്​ഥരും ഭാഗമാകും. എന്നാൽ, എത്രപേർക്കാണ്​ മേളയിലേക്ക്​ പ്രവേശനം അനുവദിക്കുകയെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാക്​സിനെടുത്തവർക്ക്​ മാത്രമായിരിക്കുമോ പ്രവേശനമെന്നും അറിയിച്ചിട്ടില്ല.രണ്ടു​ വർഷം കൂടു​േമ്പാഴാണ്​ മേള നടക്കുന്നത്​.

ഓരോ വർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്​. ദുബൈ വേൾഡ്​ സെൻട്രലിൽ നടക്കുന്ന മേളയ​ിലേക്ക്​ ലക്ഷങ്ങളാണ്​ എത്തിയിരുന്നത്​. യു.എ.ഇ പ്രതിരോധ വകുപ്പ്​, എമിറേറ്റ്​സ്​ അടക്കം ആയിരം കോടിയിലേറെ ദിർഹമി​െൻറ കരാറുകൾ ഒപ്പുവെക്കും. വിവിധ രാജ്യങ്ങൾ തമ്മിൽ വിമാനകൈമാറ്റ കരാറുകളും ഒപ്പുവെക്കാറുണ്ട്​. വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും.

ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്​ടറുകളും സൈനികവിമാനങ്ങളും ഉണ്ടാവും.നൂറോളം രാജ്യങ്ങൾ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങൾ, ചരക്കുവിമാനം, സാ​ങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇയുടെ ആകാശവിസ്​മയങ്ങളും എയർഷോയിൽ അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Airshow
News Summary - The Dubai Airshow will allow visitors in November
Next Story