ദുബൈ മെട്രോ ഓടും ഇടതടവില്ലാതെ
text_fieldsദുബൈ: ആഘോഷങ്ങൾ അവസാനിക്കാത്ത ദുബൈ നഗരത്തിൽ പുതുവത്സരാഘോഷം പ്രമാണിച്ച് ദുബൈ മെട്രോ വിശ്രമമില്ലാത്ത സർവിസിനൊരുങ്ങുന്നു. പുതുവത്സര തലേന്ന് ആരംഭിക്കുന്ന സർവിസ് ജനുവരി രണ്ടു വരെ ഇടതടവില്ലാതെ തുടരാനാണ് തീരുമാനം. വിദേശികൾക്കും താമസക്കാർക്കും ഇഷ്ടാനുസരണം സഞ്ചരിക്കാനും ആഘോഷങ്ങളിൽ പങ്കാളികളാവാനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
ദുബൈ മെട്രോയുടെ റെഡ് ലൈനിൽ ഡിസംബർ 31 വ്യാഴാഴ്ച പുലർച്ച അഞ്ചു മണി മുതൽ സർവിസ് തുടങ്ങും. ഓരോ രണ്ടു മിനിറ്റിലും സർവിസ് തുടരും. പുതുവത്സരാഘോഷവും കഴിഞ്ഞ് ജനുവരി 2 ശനിയാഴ്ച രാത്രി ഒന്ന് വരെയായിരിക്കും ഇൗ ലൈനിലെ മെട്രോ സേവനം. ഗ്രീൻ ലൈനിലും ഡിസംബർ 31 വ്യാഴാഴ്ച പുലർച്ച 5.30ന് തുടങ്ങി ജനുവരി 2 ശനിയാഴ്ച മുതൽ ഒരു മണി വരെ സർവിസ് തുടരും.
പൊതുഗതാഗത സംവിധാനത്തിനായി ബുർജ് ഖലീഫക്ക് ചുറ്റുമുള്ള കേന്ദ്രങ്ങളിൽ ആർ.ടി.എയിലെ ഏകീകൃത നിയന്ത്രണ കേന്ദ്രവും ദുബൈ ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് സെൻററും സജ്ജമാണെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. ട്രാഫിക് കാര്യക്ഷമത ഉറപ്പുവരുത്തും. അപകടങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന പ്രത്യേക സംഘങ്ങളുടെ എണ്ണവും വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.