'മുട്ട'ക്കാര്യം അൽപം സീരിയസാണ്
text_fieldsലോകത്ത് എല്ലാ മേഖലകളിലും, സാമ്പത്തികമായി ഉയർന്നതും താഴ്ന്നതുമായ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമായ ജനകീയ ഭക്ഷണമാണ് മുട്ട. പ്രോട്ടീനും വൈറ്റമിനും ധാരാളം അടങ്ങിയ ഭക്ഷ്യവിഭവവുമാണിത്. രുചികരമായ സമീകൃത ആഹാരം എന്നനിലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ഇതിന് സ്വീകാര്യതയുണ്ട്.
എന്നാൽ മുട്ട ഉപയോഗിക്കുന്നിടത്ത് ഭക്ഷ്യസുരക്ഷ പ്രധാനമാണ്. മുട്ട വിഭവങ്ങൾ സുരക്ഷിതമായി തയാറാക്കുകയും കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കിൽ അപകടസാധ്യതയുണ്ട്. നമ്മൾ വാങ്ങുന്ന മുട്ടകൾ വൃത്തിയുള്ളതും മാലിന്യമുക്തവുമാണെന്ന് ഉറപ്പുവരുത്തണം.
പക്ഷികളുടെ കാഷ്ഠത്തിൽനിന്നുള്ള ബാക്ടീരിയകളാൽ മുട്ടകൾ മലിനമാകാം. ഇത് ഗുരുതര ഭക്ഷ്യവിഷബാധ മൂലമുള്ള വയറിളക്കം, ഛർദി, ടൈഫോയ്ഡ് എന്നിവക്ക് കാരണമാകും. അതിനാൽ മുട്ട കൈകാര്യം ചെയ്യുന്നിടത്ത് ജാഗ്രത ആവശ്യമാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അംഗീകൃത വിതരണക്കാരനിൽ നിന്ന് മുട്ട വാങ്ങണം അല്ലെങ്കിൽ അംഗീകൃത ഡീലർമാർ / ഫാമുകൾ എന്നിവയിൽ നിന്ന് വാങ്ങണം (അനധികൃത ഡീലർമാരിൽ നിന്ന് ഒരു സാഹചര്യത്തിലും വാങ്ങരുത്).
മുട്ടകൾ 10 ഡിഗ്രി സെൽഷ്യസിൽ താഴെ തണുത്ത താപനിലയിൽ സൂക്ഷിക്കണം.
വീട്ടിൽ നിർമിക്കുന്ന മയണൈസ്, മൗസ് കേക്ക്, ഗാർലിക് പേസ്റ്റ് തുടങ്ങിയവക്ക് അസംസ്കൃത /ഫ്രഷ് മുട്ടകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത്തരം ആവശ്യങ്ങളിൽ പാസ്ചുറൈസ് ചെയ്ത മുട്ടകൾ മാത്രമേ ഉപയോഗിക്കാവൂ.
വാങ്ങുന്ന സമയത്ത് മുട്ട പരിശോധിക്കുക. 'ബെസ്റ്റ് ബിഫോർ' തീയതിക്കുള്ളിലുള്ള വൃത്തിയുള്ളതും പൊട്ടാത്തതുമായ മുട്ടകൾ വാങ്ങുക.
മുട്ട ഉപയോഗിച്ചതിനുശേഷം, പ്രത്യേകിച്ച് മുട്ട പൊട്ടിച്ചതിന് ശേഷം, കൈകൾ, ഭക്ഷണ സ്ഥലങ്ങൾ, വിഭവങ്ങൾ, പാത്രങ്ങൾ എന്നിവ നന്നായി വൃത്തിയാക്കുക.
മുട്ടകൾ പാകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കും. ഭക്ഷണം (കേക്ക്, ബിസ്കറ്റ്, മഫിൻസ് മുതലായവ) ചൂടാകുന്നത് വരെ പാകം ചെയ്തില്ലെങ്കിൽ ബാക്ടീരിയ നിലനിൽക്കും.
മയണൈസ്, ഗാർലിക് സോസ്, എഗ് ബട്ടർ, സലാഡ് ഡ്രെസിങ്സ്, ഹോളൻണ്ടൈസ് സോസസ്, മിൽക് ഷേക് വിത്ത് റോ എഗ്, ചില ഐസ്ക്രീമുകൾ, മൂസസ്, കസ്റ്റാഡ്സ് ആൻഡ് തിരാമിസു, വേവിക്കാത്ത പാൻകേക് ബട്ടർ, കേക് മിക്സ്, പേസ്ട്രി തുടങ്ങിയവയിൽ മുട്ടയുടെ തെറ്റായ കൈകാര്യം ചെയ്യൽ കാരണം നിരവധി ഭക്ഷ്യ സുരക്ഷക്ക് വിഘാതമാവുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികൾക്കും അനധികൃത ഡീലർമാർക്കും അന്യരാജ്യത്ത് നിന്ന് മുട്ട ലഭിക്കും. ഇത് അനുചിതമായ സംഭരണ താപനിലയിൽ വലിയ അളവിൽ സംഭരിക്കാറുമുണ്ട്.
മുറിയിലെ ഉയർന്ന താപനിലയും ഈർപ്പവും കാരണം മുട്ടയിൽ ഫംഗസ് ബാധയുണ്ടാകാൻ സാധ്യത വളരെയേറെയാണ്. അത്തരം മോശം ഗുണനിലവാരമുള്ള, മലിനമായ മുട്ട കുറഞ്ഞ വിലയ്ക്ക് വിൽക്കും. അതിനാൽ വിലയ്ക്ക് പകരം സുരക്ഷിതമായ മുട്ട വാങ്ങുന്നതിൽ നമ്മൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.