'ദി എലഗന്‍സ് കലക്ഷൻ' ഡയമണ്ട് ആഭരണ ശ്രേണിയുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്
text_fieldsദുബൈ: ജ്വല്ലറി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 'ദ എലഗന്‍സ് കലക്ഷൻ' എന്ന പേരില്‍ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരം പുറത്തിറക്കി. ആധുനിക കാലത്തെ സ്ത്രീകള്ക്കിണങ്ങുന്ന രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ദി എലഗന്‍സ് കളക്ഷനി'ല്‍ സ്വര്‍ണ്ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കമനീയ വജ്രാഭരണങ്ങളാണുളളത്. അത് ഓരോ സവിശേഷമായ ചടങ്ങുകളെയും ആഘോഷ നിമിഷങ്ങളെയും സുന്ദരമാക്കുന്നതിന് ഏറ്റവും അനുയോജ്യമായതാണ്. സൗദി, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത മലബാർ ഗോൾഡ് സ്റ്റോറുകളിൽ ഈ ശേഖരം ലഭ്യമായിരിക്കും.
വ്യക്തിത്വത്തെ പ്രതിധ്വനിപ്പിക്കുന്ന വ്യത്യസ്തവും അതിമനോഹരവുമായ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി രൂപകല്‍പ്പന ചെയ്ത വജ്രാഭരണ ശേഖരമാണ് 'ദി എലഗന്‍സ് കലക്ഷനെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. തങ്ങളുടേയോ പ്രിയപ്പെട്ടവരുടേയോ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനോ അമൂല്യമായ അവസരങ്ങളില്‍ വിലമതിക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന സമ്മാനങ്ങളായി നല്‍കുന്നതിനോ ഉചിതമായ ഡയമണ്ട് ആഭരണ ശ്രേണിയാണ് 'ദി എലഗന്‍സ് കലക്ഷൻ'.
കുടുതല്‍ മൂല്ല്യം ഉറപ്പുവരുത്തി, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന നയമായ 'ദി മലബാര്‍ പ്രോമിസസ്'െൻറ ഭാഗമായി പുറത്തിറക്കിയ ഈ വജ്രാഭരണ ശേഖരങ്ങള്ക്കും എല്ലാ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെക്ലേസ് സെറ്റുകള്‍, പെന്‍ഡൻറ് സെറ്റുകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയിലെല്ലാമായി 60-ലധികം സവിശേഷ ഡിസൈനുകള്‍ 'ദി എലഗന്‍സ് കലക്ഷൻ' അവതരിപ്പിക്കുന്നു. തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ മാത്രമായിരിക്കും ഈ ശേഖരം ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.