Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​...

എമിറേറ്റ്​സ്​ ചെക്ക്​​-ഇൻ സംവിധാനം അൽ ഹുസ്​ൻ ആപ്പുമായി ബന്ധിപ്പിക്കും

text_fields
bookmark_border
എമിറേറ്റ്​സ്​ ചെക്ക്​​-ഇൻ സംവിധാനം അൽ ഹുസ്​ൻ ആപ്പുമായി ബന്ധിപ്പിക്കും
cancel

ദുബൈ: എമിറേറ്റ്​സ്​ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ്​ വിവരങ്ങൾ ലഭ്യമാകാൻ അൽ ഹുസ്​ൻ ആപ്​ ഉപയോഗപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. അടുത്ത മാസം മുതലാണ്​ ഇത്​ നടപ്പാക്കുക. യാത്രക്കാരുടെ ചെക്ക്​​-ഇൻ പൂർത്തിയാകാൻ ഇതോടെ അൽ ഹുസ്​നിൽ ഗ്രീൻ സിഗ്​നൽ കാണിക്കേണ്ടിവന്നേക്കും. പുതിയ സംവിധാനം യു.എ.ഇയിൽ നിന്ന്​ യാത്ര ചെയ്യുന്നവരുടെ കോവിഡ്​ പരിശോധന നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.

വാക്​സിൻ സ്വീകരിച്ചത്​, അവസാനമായി പി.സി.ആർ പരിശോധന നടത്തിയതി​െൻറ ഫലം, ആൻറിജൻ പരിശോധന ഫലം എന്നിവ ആപ്പിൽ ലഭ്യമാണ്​. ഓരോ രാജ്യത്തെയും മാനദണ്ഡങ്ങൾ പാലിച്ചാണോ യാത്രക്കാരൻ എത്തിയിരിക്കുന്നതെന്ന്​ പരിശോധിക്കാൻ ആപ്​ സഹായകരമാകും. നേരത്തെ ഫ്ലൈ ദുബൈ എയർലൈൻ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. കൂടുതൽ വിമാനക്കമ്പനികൾ അൽ ഹുസ്​ൻ ഉപയോഗപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ALHOSN APPEmirates check-in system
News Summary - The Emirates check-in system will be linked to the Al Hussein app
Next Story