കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 രൂപയുടെ ഓഹരി വാങ്ങി നൽകുമെന്ന് പ്രവാസി വ്യവസായി
text_fieldsദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഓരോ കുടുംബത്തിനും 15,000 രൂപയുടെ ഓഹരി വാങ്ങിനൽകുമെന്ന് ഷെയർ ട്രേഡിങ് കമ്പനിയായ സെവൻസ് ക്യാപിറ്റൽ സി.ഇ.ഒ ഷഹീൻ അറിയിച്ചു. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് വേണ്ടിയാണ് ഈ തുക നൽകുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികളുടെ മാതാവിെൻറ പേരിലാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 15,000 രൂപ വിലയുള്ള ഷെയറുകൾ നൽകുന്നത്. വർഷങ്ങൾ കഴിയുേമ്പാൾ ഈ തുക വലിയൊരു തുകയായി മാറും. 18 വയസ്സുകഴിഞ്ഞാൽ വിദ്യാർഥിക്ക് ഈ ഷെയറുകൾ കൊണ്ട് ഉപരിപഠനം നടത്താൻ കഴിയും.
ഇവരിൽ കഴിവുള്ളവരെ കണ്ടെത്തി ജോലിനൽകാനും ലക്ഷ്യമിടുന്നു. അർഹതയുള്ളവർ csr@fx7capitals.com എന്ന ഇ-മെയിൽ വഴി വിവരങ്ങൾ അറിയിക്കണം. മാതാവ് മരണപ്പെട്ടപ്പോൾ തെൻറ പേരിൽ എടുത്തുവെച്ചിരുന്ന ഓഹരികളാണ് പിന്നീടുള്ള വളർച്ചക്ക് നിതാനമായത്. അതാണ് ഇത്തരമൊരു പദ്ധതിയിലേക്ക് തന്നെ നയിച്ചത്. നിലവിൽ യു.എ.ഇയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. ഭാവിയിൽ ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.