വനിതാ വിങ് രൂപവത്കരിച്ചു
text_fieldsഅൽഐൻ: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ നമ്മൾ പ്രവാസികൾ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം കുടുംബങ്ങളിലേക്കും എത്തിക്കുകയെന്ന സന്ദേശത്തോടെ വനിത വിങ് രൂപവത്കരിച്ചു.
പ്രസിഡന്റായി സുമ ആറ്റിങ്ങലിനെയും ജനറൽ സെക്രട്ടറിയായി ജമീല കക്കോടിയേയും ട്രഷററായി സൗദ സിദ്ദിഖ് കൂട്ടായിയേയും തിരഞ്ഞെടുത്തു.
ഉപദേശക സമിതിയുടെ മുഖ്യ രക്ഷാധികാരികളായി ജമീല കുവൈത്ത്, മൈമൂന കോക്കൂർ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുബഷിറ പാണ്ടിക്കാട്, റസീന ടീച്ചർ, ഉമ്മു ജാസിം എന്നിവരെയും ജോ.സെക്രട്ടറിമാരായി ഉമ്മുകുൽസു ടീച്ചർ, റജീന മലപ്പുറം, വഹീദ പൊട്ടിക്കല്ല്, അസി: ട്രഷറർ സറീന മലപ്പുറം എന്നിവരെയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് ഭാരവാഹികളായ വി.ടി അലിമോൻ പെരുന്തല്ലൂർ, നാസർ താണിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.