അറിവിന്‍റെ ജാലകം നിങ്ങൾക്കായി തുറക്കുന്നു; എജുകഫെ ജനുവരി 28ന് തുടങ്ങും
text_fieldsദുബൈ: ലോകത്തെ വിവിധ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേരുന്ന വിർച്വൽ എജുക്കേഷൻ എക്സ്പോയായ ഗൾഫ് മാധ്യമം 'എജുകഫേ'ക്ക് ആരവമുയരുന്നു. അറിവിന്‍റെ അനേകായിരം ജാലകവാതിലുകൾ തുറക്കുന്ന എക്സ്പോ ജനുവരി 28, 29 തീയതികളിലാണ് അരങ്ങേറുന്നത്. ഓൺലൈനായിട്ടാണ് ഇത്തവണത്തെ പരിപാടി.
കേരളത്തിന് പുറമെ ഗൾഫ് നാടുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യയിലെയും ജി.സി.സിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവർക്ക് നേരിട്ട് ആശയവിനിമയം നടത്താനും സൗകര്യമുണ്ടാകും.
വിഡിയോ കോൺഫറൻസ്, പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം പ്രവേശന പരീക്ഷ, മോക് ടെസ്റ്റും എന്നിവയുമുണ്ടാകും.അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്.
കഴിഞ്ഞവർഷങ്ങളിൽ ഗൾഫിലും കേരളത്തിലുമായി നടന്ന എജു കഫേകളിൽ നിരവധി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. ഇത്തവണ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കുന്നു. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാനാവുക. പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമാകും പരിപാടി. രജിസ്ട്രേഷന്: http://registration.madhyamam.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.