യു.എ.ഇയിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി
text_fieldsഅബൂദബി: യു.എ.ഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്സി അബൂദബിയില്‍ പരീക്ഷണ ഓട്ടം തുടങ്ങി. ടി.എക്സ്.എ.വൈ എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതി യാസ് ഐലൻഡിലാണ് ഓടുന്നത്. ഡിസംബര്‍ 23 വരെ പൊതുജനങ്ങള്‍ക്ക് ടാക്സിയില്‍ കയറാന്‍ അവസരമുണ്ട്. വാഹനത്തിന് മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന അനേകം കാമറകളും സെന്‍സറുകളുമാണ് കാറിന് വഴികാട്ടുന്നത്. ഡ്രൈവര്‍ സീറ്റില്‍ ഒരാള്‍ കയറുമെങ്കിലും ഇത് സുരക്ഷ ഉദ്യോഗസ്ഥനായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡ്രൈവറില്ലാ ടാക്സി മാധ്യമപ്രവര്‍ത്തകര്‍ക്കായും സര്‍വിസ് നടത്തി. പിന്‍സീറ്റില്‍ സജ്ജമാക്കിയിരിക്കുന്ന സ്ക്രീനില്‍ കാര്‍ ഓടുന്നതിനായി സാറ്റലൈറ്റ് നാവിഗേഷന്‍ കാണാവുന്നതാണ്. പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു പരീക്ഷണ യാത്രയെങ്കിലും ഇനിയത് 65 കിലോമീറ്ററായി നിജപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
യു.എ.ഇയിലെ 'കൃത്രിമബുദ്ധി' കമ്പനിയായ ബയാനത്ത് ആണ് ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടത്തിന് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച മാത്രം നൂറോളം പേരാണ് യാത്ര ബുക്ക് ചെയ്തതെന്ന് കമ്പനി പറയുന്നു. അഞ്ച് കാറുകളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുന്നത്. ഇതില്‍ നാല് കാറുകളാണ് യാസ് ദ്വീപിലുള്ളത്. ഒരു കാര്‍ ദുബൈ എക്സ്പോ 2020 വേദിയിൽ ഓടും. യാസ് ദ്വീപില്‍ ഐകിയ, യാസ് ബീച്ച്, യാസ് മാള്‍, യാസ് മറീന, ഡബ്ല്യു ഹോട്ടല്‍, ഇത്തിഹാദ് അരീന, ഫെരാരി വേള്‍ഡ്, വാട്ടര്‍ വേള്‍ഡ് തുടങ്ങി ഒമ്പതിടങ്ങളിലാണ് ഡ്രൈവറില്ലാ കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.