മുകളിൽ മെട്രോ സ്റ്റേഷനുമായി ആദ്യ മാൾ ദുബൈയിൽ വരുന്നു
text_fieldsദുബൈ: ഉയരങ്ങളിൽ വിസ്മയം തീർക്കുന്ന ദുബൈയിൽ മാളിന് മുകളിൽ മെട്രോ സ്റ്റേഷൻ ഒരുങ്ങുന്നു.ദേരയിലാണ് 'വൺ ദേര' എന്ന പേരിൽ മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു മാളും മെട്രോ സ്റ്റേഷനും ഒരുങ്ങുന്നത്.
ദേര എൻറിച്മെൻറ് േപ്രാജക്ടിെൻറ (ഡി.ഇ.പി) ഭാഗമായി ഇത്റ ദുബൈയാണ് നിർമാതാക്കൾ. 131 ഹോട്ടൽ മുറികൾ, ഓഫിസ് എന്നിവ ഉൾപ്പെടുന്നതാണ് മാൾ. ആകർഷണീയമായ ഘടനയും അസാധാരണമായ രൂപകൽപനയുംകൊണ്ട് വ്യത്യസ്ത ലുക്കിലായിരിക്കും മാൾ ഉയരുക. മെട്രോ സ്റ്റേഷന് പുറമെ, ബസ് ടെർമിനൽ, ടാക്സി, 158 പാർകിങ് എന്നിവയും ഉണ്ടാകും. എല്ലാ ഗതാഗത സൗകര്യങ്ങളും മാളിനുള്ളിൽ ഒരുക്കുകയാണ് ലക്ഷ്യം.
ദുബൈയിലെ ഏറ്റവും പഴയ നഗരത്തിെൻറ നവീകരണത്തിനും വികസനത്തിനും വഴിയൊരുക്കുന്നതായിരിക്കും മെട്രോ സ്റ്റേഷനും മാളുമെന്ന് ഇത്റ ദുബൈ സി.ഇ.ഒ ഇസാം ഗൽദാരി പറഞ്ഞു. 55 ബ്രാൻഡുകളുടെ റി ടെയിൽ യൂനിറ്റുകൾ ഇവിടെയുണ്ടാകും. ദേര എൻറിച്മെൻറ് പ്രോജക്ടിെൻറ ഭാഗമായി ഈ വർഷം മൂന്നാം പാദത്തിൽ ഡിസ്ട്രിക്റ്റ് എട്ട്, ഒമ്പത് എന്നിവയും നാലാം പാദത്തിൽ ഡിസ്ട്രിക്റ്റ് അഞ്ച്, 10 എന്നിവയും പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.