വടക്കന്‍ ബാത്തിന ഗവര്‍ണര്‍ ചുമതലയേറ്റു
text_fieldsമസ്കത്ത്: പുതുതായി നിയമിച്ച വടക്കന്‍ ബാത്തിന ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ കിന്ദി ചുമതലയേറ്റു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതാണ് ചുമതലയേറ്റത്. പുതുതായി തിരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ മുന്നിൽ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
അൽബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽസബ്തി, ഔഖാഫ്-മതകാര്യ മന്ത്രി മുഹമ്മദ് അൽ മമാരി, ഊർജ, ധാതുമന്ത്രി സലീം അൽ ഔഫി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ അതോറിറ്റി മേധാവി ശൈഖ് ഘോസ്ൻ ബിൻ ഹിലാൽ ബിൻ ഖലീഫ അൽഅലവി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്ത് മൂന്നു മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിനിയമിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.