Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യയാത്രയിൽ ഹൃദയം...

ആദ്യയാത്രയിൽ ഹൃദയം കീഴടങ്ങി

text_fields
bookmark_border
ആദ്യയാത്രയിൽ ഹൃദയം കീഴടങ്ങി
cancel
camera_alt

റഫീഖും സുഹൃത്തുക്കളും അൽ വസ്​ൽ പ്ലാസക്ക്​ സമീപം




വിസ്​മയകാഴ്​ചകൾ തീർത്ത ദുബൈ എക്സ്പോ പ്രിയപ്പെട്ടവർക്കൊപ്പം സന്ദർശിച്ചു. ബാച്ചിലർ റൂമിലെ വെള്ളിയാഴ്​ചയിലെ ഉച്ച മയക്കത്തിന് അവധിയെടുത്ത്‌ കൃത്യം 1.30 ന് ദുബൈ കറാമയിലെ എ.ഡി.സി.ബി സ്​റ്റേഷനിൽ നിന്ന് മെട്രോ കയറിയായിരുന്നു യാത്ര. എത്തിയ ഉടനെ പാവലിയനുകൾക്ക് പുറത്തുള്ള പൂന്തോട്ടങ്ങളും വർണകാഴ്​കളും കുട്ടികളുടെ കളിസ്ഥലങ്ങളും അതിന് നൽകിയിരിുന്ന പേരുകളും എല്ലാമാണ്​ നോക്കിയത്​. പിന്നീട്​ നാട്ടുകാരനും ജേഷ്ട്ട സഹോദരനുമായ നസീറിനും സുഹൃത്ത് അസീസിനും ഒപ്പം യു.എ.ഇ പവലിയനാണ്​ സന്ദർശിച്ചത്​.

പുറത്തുനിന്ന് കാണുമ്പോൾ തന്നെ രൂപഭംഗിയിൽ വളരെ നല്ല ആകർഷണീയമാണ് യു.എ.ഇ പവലിയൻ. ഏറെ നേരത്തെ കാത്തിരപ്പും നീണ്ടവരിയുമായിരുന്നു അവിടെ. അകത്ത്​ മരുഭൂയിലെ മണൽകൊണ്ട് വിസ്​മയം തീർത്തിരിക്കുന്നതാണ് കാണാനായത്​. എൽ.ഇ.ഡി ലൈറ്റി​െൻറ തിളക്കത്തിൽ മരുഭൂമിയിലെ മണൽ കുന്നുകളിൽ നിന്ന്​ യു.എ.ഇ പിന്നിട്ട ചരിത്രത്തെ വായിച്ചെടുക്കാനായി. ആദ്യം കണ്ടപ്പോൾ ചിത്രമാണെന്ന്​ കരുതിയത്​ തൊട്ട് നോക്കിയപ്പോഴാണ്​ മണലാണെന്ന്​ തിരിച്ചറിഞ്ഞത്​. പവലിയനിലെ പ്രദർശനങ്ങളും തിയറ്റർ ഷോയുമെല്ലാം കണ്ടത്തിന് ശേഷം സൗദി പവലിയനിലേക്കാണ്​ പോയത്​.സൗദി പവലിയനിലും നീണ്ട വരിത്തന്നെയായിരുന്നു. എങ്കിലും കാത്തിരിപ്പില്ലാതെ പെട്ടന്ന് വരി നീങ്ങി. ചരിത്രവും സംസ്​കാരവും ഒന്നിക്കുന്ന സൗദ്യ അറേബ്യയുടെ വർണകാഴ്​ചകൾ അവിസ്​മരണീയമായിരുന്നു.

അവിടത്തെ കൃഷി തോട്ടങ്ങൾ, പൗരാണിക ചന്തകൾ, ഗ്രാമീണ കാഴ്​ചകൾ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളും അടക്കമുള്ളവ കണ്ടിറങ്ങുമ്പോൾ രാത്രിയായിരുന്നു. ലോകത്തെ ഒന്നടങ്കം ഒരുകുടകീഴിൽ നിർത്തി ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വർണ്ണകാഴ്​ചകൾ തീർത്ത് ലോകചരിത്രത്തിൽ സംവിധാനങ്ങളുടെയും ആതിഥ്യ മര്യാദയുടെയും കാര്യത്തിൽ വളരെ മുന്നില്ലാണ് യു.എ.ഇയെന്ന് എക്സ്പോയിലൂടെ തെളിയിച്ചിരുന്നു. ഒരിക്കൽ കൂടി വിശ്വമേളയുടെ നഗരിയിലെ പുറം കാഴ്​ചകൾ കണ്ട്​ ആദ്യദിനം ഞങ്ങൾ മടങ്ങി, ഇനിയും പലവട്ടം വരണമെന്ന്​ മനസിൽ കുറിച്ചുകൊണ്ട്​..

റഫീഖ് എറവറാംകുന്ന്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - The heart surrendered on the first journey
Next Story