Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅങ്കക്കളത്തിലെ...

അങ്കക്കളത്തിലെ വീരനായകന്മാർ

text_fields
bookmark_border
അങ്കക്കളത്തിലെ വീരനായകന്മാർ
cancel

ഇതുവരെ നായക​െൻറ തൊപ്പിയണിയാത്ത ലോകേഷ്​ രാഹുൽ മുതൽ തഴക്കവും പഴക്കവും ചെന്ന എം.എസ്​. ധോണി വരെ നീളുന്നതാണ്​ ഈ സീസണിലെ ഐ.പി.എൽ നായകന്മാരുടെ പട്ടിക. ​ക്രിക്കറ്റിൽ നായകന്മാർക്കുള്ള പങ്ക്​ ചെറുതല്ല. പ്രത്യേകിച്ച്​ ട്വൻറി20 മത്സരത്തിൽ. അതിവേഗ ക്രിക്കറ്റിൽ അതിനേക്കാൾ വേഗത്തിൽ തീരുമാനങ്ങളും ഉണ്ടാവണം. ഈ സീസണിലെ എട്ട്​ നായകന്മാരിൽ ആറുപേരും ഇന്ത്യക്കാരാണ്​. ഓസീസി​െൻറ സ്​റ്റീവ്​ സ്​മിത്തും ന്യൂസിലൻഡി​െൻറ കെയ്​ൻ വില്യംസണുമാണ്​ വിദേശ ഇറക്കുമതികൾ.

ശ്രേയസ്​ ​അയ്യർ (ഡൽഹി കാപിറ്റൽസ്​):

പുതുതലമുറ നായകൻ. ഭാവിയിൽ ഇന്ത്യയെ നയിച്ചേക്കാം എന്ന്​ പോലും ​വിലയിരുത്തപ്പെടുന്നവൻ. പാതി മലയാളിയുടെ ഗണത്തിൽ ഉൾപ്പെടുത്താം. അപ്രതീക്ഷിതമായി നായക​െൻറ കുപ്പായം വീണുകിട്ടിയതാണ്​. 24 മത്സരങ്ങളിൽ 13ലും വിജയം നേടിയത്​ ​യുവനായക​െൻറ നേട്ടമായി കണക്കാക്കാം.




എം.എസ്​. ധോണി (ചെന്നൈ സൂപ്പർ കിങ്​സ്​)

ചെന്നൈ സൂപ്പർ കിങ്​സി​െൻറ 'തല'യാണ്​ ധോണി. തമിഴ്​നാട്ടുകാർ ആരാധനയോടെയാണ്​ അദ്ദേഹത്തെ 'തല' എന്ന്​ വിളിക്കുന്നതെങ്കിലും ​ഇത്രയേറെ തലയുള്ള വേറൊരു ക്രിക്കറ്റർ ഈ സീസണിൽ വേറെയില്ല. മിന്നൽ സ്​റ്റമ്പിങ്ങുമായി വിക്കറ്റിന്​ പിന്നിലും ഡി.ആർ.എസ്​ തീരുമാനങ്ങളുമായി അമ്പയർക്ക്​ മുന്നിലും ത​െൻറ നേതൃപാടവം കാഴ്​ചവെച്ച ധോണിയാണ്​ ഇതുവരെയുള്ള ഐ.പി.എല്ലിലെ സൂപ്പർ നായകൻ. 174 മത്സരങ്ങളിൽ നായക​െൻറ തൊപ്പിയണിഞ്ഞ ധോണി 104ലും ടീമിനെ വിജയത്തിലെത്തിച്ചു. വാതുവെപ്പ്​ വിവാദത്തെ തുടർന്ന്​ ചെന്നൈ ടീമിന്​ വിലക്ക്​ വീണ സമയത്ത്​ പുണെയിലായിരുന്നു ധോണിയുടെ സ്​ഥാനം.



രോഹിത്​ ശർമ (മുംബൈ ഇന്ത്യൻസ്​)

ഐ.പി.എൽ നായകൻമാരിൽ ധോണിക്കൊപ്പം ചേർത്തുവെക്കാവുന്ന ഒരേയൊരു പേരാണ്​ രോഹിത്​ ശർമ.തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്​. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ നായകനാണ്​.ഇക്കുറിയും ഏറ്റവുമധികം പ്രതീക്ഷ കൽപിക്കപ്പെടുന്ന ടീമും രോഹിതി​െൻറ മുബൈയാണ്​. 104 മത്സരങ്ങളിൽ രോഹിത്​ നായകനായപ്പോൾ 60ലും വിജയം കണ്ടു. 42 തോൽവിയും രണ്ട്​ സമനിലയും. വിജയശതമാനം 58.65. കഴിഞ്ഞ സീസണിൽ ചെന്നൈയെ തകർത്ത്​ കിരീടം നേടിയ വീര്യവുമായാണ്​ രോഹിതി​െൻറയും മുംബൈയുടെയും വരവ്​.



വിരാട്​ കോഹ്​ലി (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​)

ഇന്ത്യൻ ജഴ്​സിയിൽ കിരീടങ്ങൾ പലതും നേടിയെങ്കിലും വിരാട്​ കോഹ്​ലിക്കിപ്പോഴും കിട്ടാക്കനിയാണ്​ ഐ.പി.എൽ കിരീടം. ലീഗിലെ ഏറ്റവും മോശം നായകൻ എന്ന പഴി പലകുറി കേട്ടിട്ടുണ്ട്​. ഏറ്റവും മികച്ച ടീമുണ്ടായിട്ടും തോൽവിയുടെ പരമ്പരയായിരുന്നു കോഹ്​ലിയുടെ ബാംഗ്ലൂർ ടീമിനെ കാത്തിരുന്നത്​. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ടീം എട്ട്​ കളികളിലും പൊട്ടി അവസാന സ്​ഥാനത്തായി. ഇതുവരെ 110 മത്സരങ്ങളിലാണ്​ കോഹ്​ലി നായക​െൻറ കുപ്പായമിട്ടത്​. 49 വിജയവും 55 തോൽവിയും രണ്ട്​ സമനിലയും. ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമി​െൻറ ദുരവസ്​ഥ ഇക്കുറിയെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ്​ ഫാൻസ്​.



ദിനേശ്​ കാർത്തിക്​ (കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​)

ശരാശരി നായകനാണ്​ ദിനേശ്​ കാർത്തിക്​. കണക്കിലും അത്​ കാണാം. 22 മത്സരങ്ങളിൽ 11 വീതം ജയവും തോൽവിയും. കഴിഞ്ഞ സീസണിൽ പ്രകടനം അത്ര മെച്ചമായില്ല. ​േപ്ല ഓഫിലേക്ക്​ യോഗ്യത നേടുമെന്ന്​ കരുതിയിരുന്നെങ്കിലും അവസാന നിമിഷം പുറന്തള്ളപ്പെട്ടു. നിർണായക ഘട്ടത്തിൽ ഒറ്റക്ക്​ മത്സരം ഏറ്റെടുത്ത്​ വിജയിപ്പിക്കാനുള്ള കരുത്തുള്ള നായകൻമാരുടെ പട്ടികയിൽ കാർത്തിക്​ ഉണ്ടാവില്ല. അഞ്ചോ ആറോ സ്​ഥാനങ്ങളിലാണ്​ ബാറ്റിങ്ങിനിറങ്ങുന്നത്​ എന്നതിനാൽ തന്നെ റൺവേട്ടയുടെ കാര്യത്തിലും പിന്നിലാണ്​. വിക്കറ്റിന്​ പിന്നിൽ നിന്ന്​ ടീമിന്​ ആത്​മവിശ്വാസമേകുന്ന നായകൻ കൂടിയാണ്​ .



സ്​റ്റീവ്​ സ്​മിത്ത്​ (രാജസ്​ഥാൻ റോയൽസ്​)

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള നായകൻ (68.00). കളിച്ച 25 മത്സരത്തിൽ 17ലും വിജയം. എട്ട്​ തോൽവി. പന്ത്​ ചുരണ്ടൽ വിവാദത്തെ തുടർന്ന്​ ഓസ്​ട്രേലിയൻ ടീമി​െൻറ നായക പദവി നഷ്​ടമായെങ്കിലും ഐ.പി.എല്ലിലൂടെ വൻ തിരിച്ചുവരവാണ്​ സ്​മിത്ത്​ നടത്തിയത്​. പക്ഷേ, കഴിഞ്ഞ സീസണിൽ ടീമി​െൻറ പ്രകടനം അത്ര മെച്ച​മായിരുന്നില്ല. 14ൽ അഞ്ചെണ്ണത്തിൽ മാത്രമാണ്​ വിജയിക്കാൻ കഴിഞ്ഞത്​. മുന്നിൽ നിന്ന്​ നയിക്കാൻ കഴിവുള്ള നായകനായാണ്​ സ്​മിത്ത്​ അറിയപ്പെടുന്നത്​. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ ഒറ്റക്ക്​ വിജയിപ്പിക്കാനുള്ള കഴിവുമുണ്ട്​.



ലോകേഷ്​ രാഹുൽ (കിങ്​സ്​ ഇലവൻ പഞ്ചാബ്​)

നായകനാവാൻ ആളെ കിട്ടാത്ത ടീമാണ്​ കിങ്​സ്​ ഇലവൻ പഞ്ചാബ്​. സീനിയേഴ്​സിനെ നോക്കിയാൽ ക്രിസ്​ ഗെയിലും ​െഗ്ലൻ മാക്​സ്​വെല്ലുമാണുള്ളത്​. ഇവരേക്കാൾ ഭേദം എന്ന നിലയിലാണ്​ രാഹുലിന്​ നായക പദവി നൽകിയിരിക്കുന്നത്​. ഇതുവരെ ഒരു ഐ.പി.എൽ മത്സരത്തിൽ പോലും ടീമിനെ നയിച്ച്​ പരിചയമില്ല. ഇത്​ രാഹുലിന്​ പരീക്ഷണ കാലമാണ്​. വർഷങ്ങളായി പഞ്ചാബ്​ ടീമി​െൻറ അവസ്​ഥ ഇതുതന്നെയാണ്​. പല നായകരെയും മാറി പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. നായകന്​ വേണ്ടിയുള്ള ഓട്ടത്തിന്​ രാഹുൽ പരിഹാരമാകുമോ എന്ന്​ ഈ സീസൺ തെളിയിക്കും.



ഡേവിഡ്​ വാർണർ (സൺറൈസേഴ്​സ്​ ഹൈദരാബാദ്​)

ബാറ്റ്​ കൊണ്ടും ബുദ്ധികൊണ്ടും ഹൈദരാബാദിനെ മുന്നിൽ നിന്ന്​ നയിക്കുന്നവൻ. ഏറ്റവും സൂക്ഷിക്കേണ്ട ഓപണർ.2016ലാണ്​ വാർണർ ആദ്യമായി ഹൈദരാബാദി​െൻറ കാപ്​റ്റൻസി ഏറ്റെടുക്കുന്നത്​. ഈ സീസണിൽ 848 റൺസും 151.42 സ്​ട്രൈക്ക്​ റേറ്റുമായി റൺവേട്ടക്കാരിൽ രണ്ടാമനായപ്പോൾ ഹൈദരാബാദ്​ ടീം ആദ്യമായി കിരീടം ചൂടി. 2017ലും റൺവേട്ട തുടർന്നെങ്കിലും പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന്​ വിലക്കിലായി അടുത്ത സീസൺ നഷ്​ടപ്പെട്ടു. കഴിഞ്ഞ സീസണിൽ 692 റൺസുമായി തിരിച്ചുവരവ്​ ഗംഭീരമാക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIPLheroes
Next Story