യു.എ.ഇയിൽ ഏറ്റവും കൂടിയ കോവിഡ് കേസുകൾ ഇന്നലെ
text_fieldsദുബൈ: കോവിഡ് വ്യാപനം തുടങ്ങിയ ശേഷം യു.എ.ഇയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ബുധനാഴ്ച. 1083 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ദിവസം 1000 കടക്കുന്നത്. കഴിഞ്ഞ 12ന് 1007 പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഒരുലക്ഷത്തിലേറെ പേരെ പരിശോധിച്ചു.
ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 406 ആയി ഉയർന്നു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 87,530 ആയി. 1,03,199 പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രോഗമുക്തി നേടിയവരുടെ എണ്ണം 76,995 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 10,129 പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.