അവധി വരുന്നു; ടൂർ ഓപറേറ്റർമാർ ശ്രദ്ധിക്കണം ഈ 40 കാര്യങ്ങൾ
text_fieldsഅബൂദബി: വിനോദ സഞ്ചാരികളുടെസുരക്ഷക്ക് ടൂർ ഓപറേറ്റർമാരും ഗൈഡുകളും കൂടുതൽ ശ്രദ്ധിക്കണമെന്ന് സാംസ്കാരിക ടൂറിസം വകുപ്പ്. ഇതിനായി 40 നിർദേശങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നത്. പെരുന്നാൾ അവധിക്ക് കൂടുതൽ യാത്രക്കാരെത്തുന്നത് കണക്കിലെടുത്താണ് നിർദേശങ്ങൾ.ലംഘിച്ചാൽ കനത്ത പിഴയാണ് കാത്തിരിക്കുന്നത്.
മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ:
ടൂർ ഗൈഡിനൊപ്പം തുറസായ സ്ഥലത്ത് പരമാവധി 20 സഞ്ചാരികളും അടഞ്ഞ സ്ഥലങ്ങളിൽ 10 പേരും മാത്രം.
ഒാരോ യാത്രക്ക് മുൻപും ഗൈഡ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണം.
രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഒഴിവായി നിൽക്കണം
അൽ ഹൊസൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം
ടൂർ ഗൈഡുകൾക്ക് ശരീര താപനില പരിശോധിക്കാൻ തെർമോമീറ്ററുകൾ ടൂർ ഓപ്പറേറ്റർമാർ നൽകണം.
ശരീര താപനില 37.3 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉള്ളവരെ യാത്രക്ക് അനുവദിക്കരുത്
രോഗ സംശയം തോന്നിയാൽ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തിക്കണം.
പനി ലക്ഷണങ്ങളുള്ളവർക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല
പ്രതിരോധ, ശുചിത്വ നടപടികൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് യാത്രക്കാരെ ഗൈഡുകൾ ബോധവത്കരിക്കണം
യാത്രക്കാരും ഗൈഡും എപ്പോഴും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
സ്വന്തം ഗ്രൂപ്പിന് പുറത്തുള്ള ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകണം.
ഹസ്തദാനം, ആേശ്ലഷണം എന്നിവ ഒഴിവാക്കണം.
യാത്രക്കാർക്ക് എപ്പോഴും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം
ടിഷ്യൂ, പി.പി.ഇ, മാസ്ക് പോലുള്ളവ പൊതുസ്ഥലത്ത് ഉപേക്ഷിക്കരുത്
കഴിയുന്നത്ര സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക.
മൈക്രോഫോണുകളും ഹെഡ്സെറ്റുകളും ഓരോ ഉപയോഗ ശേഷവും അണുവിമുക്തമാക്കണം. ഇവ പരമാവധി പങ്കുവെച്ച് ഉപയോഗിക്കരുത്.
സേവന സമയത്ത് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
മറ്റ് ടൂർ ഗൈഡുകളുമായി ഉപകരണങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക.
ഗ്രൂപ്പുകളുടെ തിരക്ക് ഒഴിവാക്കുന്നതിന് ടൂർ ഗൈഡ് ഏകോപനം നടത്തണം.
ബസുകളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുേമ്പാൾ നിശ്ചിത അളവിൽ കൂടുതൽ ആളുകളെ അനുവദിക്കരുത്. സാമൂഹിക അകലം പാലിച്ച് സീറ്റുകൾ ക്രമീകരിക്കണം.
ഓരോ യാത്രക്കും മുമ്പും ശേഷവും വാഹനങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കണം.
മാപ്പുകൾ, ബ്രോഷറുകൾ തുടങ്ങിയ അച്ചടിച്ച വസ്തുക്കൾ ഒഴിവാക്കണം. സാധ്യമല്ലെങ്കിൽ അവ എളുപ്പത്തിൽ * വൃത്തിയാക്കാനും അണുവിമുക്തമാക്കാനും കഴിയുന്ന പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തതാവണം.
പണമടക്കാൻ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കുക. കറൻസി ഉപയോഗം ഒഴിവാക്കണം.
പ്രൈവറ്റ് ജെറ്റ്: ആർെക്കാക്കെ വരാം; നിരക്ക് എത്ര?
ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയുടെ യാത്രവിലക്ക് അനിശ്ചിതമായി നീട്ടിയതോടെ എങ്ങിനെ മടങ്ങിയെത്തും എന്ന് തലപുകഞ്ഞ് ആലോചിക്കുേമ്പാഴാണ് പ്രൈവറ്റ് ജെറ്റ് സർവീസ് നടത്തുന്നു എന്ന വാർത്തകൾ അവരിലേക്കെത്തുന്നത്. പക്ഷെ, എല്ലാവർക്കും ഉപകാരപ്പെടുന്നതാണോ ഈ പ്രൈവറ്റ് ജെറ്റ് സർവീസ്. അല്ലെന്നാണ് ഉത്തരം. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ടിക്കറ്റ് നിരക്കും. എട്ട് മുതൽ 19 പേർ വരെ സഞ്ചരിക്കാവുന്ന വിമാനങ്ങളിൽ ഓരോരുത്തരിൽ നിന്നും 16000 മുതൽ 30000 ദിർഹമാണ് ഈടാക്കുന്നത്. ടിക്കറ്റ് ലഭിക്കാനില്ലെന്നും വിമാനങ്ങളുടെ എണ്ണം വളരെ പരിമിതമാണെന്നതുമാണ് മറ്റൊരു സത്യം.
ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപെടുത്തിയതിനൊപ്പം ബിസിനസുകാർക്കായി ചെറുവിമാനങ്ങൾ സർവീസ് നടത്തുന്നതിന് യു.എ.ഇ അനുമതി നൽകിയിരുന്നു. ഇതാണ് സ്വകാര്യ ജെറ്റായി പരിണമിച്ചത്. കടുത്ത നിബന്ധനകളോടെയാണ് ഇവക്ക് അനുമതി നൽകുന്നത്. യാത്രക്കാർ ബിസിനസുകാരോ ഗോൾഡൻ വിസയുള്ളവരോ ആയിരിക്കണം. വിമാനത്തിന് ദുബൈ സിവിൽ ഏവിയേഷന്റെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറയും അനുമതി വേണം. നിലവിൽ വളരെ കുറച്ച് വിമാനങ്ങൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവയിലെ ടിക്കറ്റെല്ലാം വിറ്റുതീർന്നതായി ട്രാവൽസുകൾ അറിയിച്ചു. 13ന് കൊച്ചിയിൽ നിന്ന് വിമാനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ദിവസം ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് എത്തുന്നത്. അൽ മക്തൂം വിമാനത്താവളത്തിലേക്കാണ് അനുമതി. കോവിഡ് ടെസ്റ്റ്, ക്വാറൻറീൻ ഉൾപ്പെടെയുള്ള നിബന്ധനകളും അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.