ആശുപത്രി അധികൃതരുടെ കരുണ; മറിയുമ്മയെ നാട്ടിലേക്കയച്ചു
text_fieldsദുബൈ: റാസൽ ഖൈമ അൽ സഖർ ആശുപത്രി അധികൃതരുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറയും സാമൂഹികപ്രവർത്തകരുടെയും ഇടപെടലിനൊടുവിൽ മറിയുമ്മയെ (54) നാട്ടിലേക്കയച്ചു.
കോവിഡ് പിടിപെട്ട ശേഷം അബോധാവസ്ഥയിലായിരുന്ന ബംഗളൂരു സ്വദേശിനിയും പാതി മലയാളിയുമായ മറിയുമ്മ അഹ്മദിനാണ് അധികൃതർ തുണയായത്. റാസൽഖൈമ അൽ സഖർ ആശുപത്രി ഒന്നരലക്ഷം ദിർഹം എഴുതിത്തള്ളിയപ്പോൾ നാട്ടിലെത്തിക്കാനുള്ള 40,000 ദിർഹം ഇന്ത്യൻ കോൺസുലേറ്റും വഹിച്ചു.
മക്കളെ കാണാനാണ് മറിയുമ്മ യു.എ.ഇയിൽ എത്തിയത്. എന്നാൽ, ഇവിടെ എത്തി പത്താം ദിവസം കോവിഡ് പിടിപെട്ടു. അബോധാവസ്ഥയിലായതിനെ തുടർന്ന് ഷാർജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് റാസൽ ഖൈമ അൽ സഖർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രി ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളും ഇന്ത്യൻ കോൺസുലേറ്റിെൻറ ഇടപെടലും ആശുപത്രി അധികൃതരുടെ സുമനസ്സും തുണയായതോടെ മടക്കയാത്രക്ക് വഴിയൊരുങ്ങുകയായിരുന്നു. എയർഇന്ത്യ അധികൃതരും സാമൂഹികപ്രവർത്തകരായ കരീം വലപ്പാടും സാഹിൽ നാദാപുരവും യൂനിവേഴ്സൽ മെഡിക്കൽസും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.