ഓണം ബമ്പർ അടിച്ചെന്ന് പറഞ്ഞ് സുഹൃത്ത് പറ്റിച്ചതായി ഹോട്ടൽ ജീവനക്കാരൻ
text_fieldsദുബൈ: കേരള സർക്കാറിെൻറ 12 കോടിയുെട ഓണം ബമ്പർ അടിച്ചെന്ന് പറഞ്ഞ് സുഹൃത്ത് പറ്റിച്ചതായി ദുബൈയിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവി.
െസെതലവി
സുഹൃത്ത് മൊബൈലിൽ അയച്ചുതന്ന ലോട്ടറിയുടെ ചിത്രമാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. സമ്മാനത്തിെൻറ യഥാർഥ ഉടമ താൻ അല്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.ഒാണം ബമ്പർ അടിച്ചത് തനിക്കാണെന്ന് സൈതലവി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിലുള്ള സുഹൃത്ത് അഹ്മദ് വഴി കോഴിക്കോട്ടുനിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം എന്നായിരുന്നു അവകാശവാദം. സുഹൃത്ത് അയച്ചുകൊടുത്ത ടിക്കറ്റിെൻറ ചിത്രവും മാധ്യമങ്ങളെ കാണിച്ചിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഇയാളെ കിട്ടിയില്ലെന്നും സൈതലവി പറഞ്ഞിരുന്നു. എന്നാൽ, വൈകിട്ടോടെയാണ് മരട് സ്വദേശിയായ ഓട്ടോഡ്രൈവർക്കാണ് ഓണം ബമ്പർ അടിച്ചത് എന്ന വാർത്ത പുറത്തുവന്നത്.അതേസമയം, സൈതലവിയെ പറ്റിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽനിന്ന് കിട്ടിയ ചിത്രമാണ് അയച്ചുകൊടുത്തതെന്നും സുഹൃത്ത് പറഞ്ഞു. പലർക്കും ഈ ചിത്രം അയച്ചിരുന്നു. അക്കൂട്ടത്തിലാണ് െസെതലവിക്കും നൽകിയതെന്നും സുഹൃത്ത് പറഞ്ഞു. ദുബൈ അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് സൈതലവിക്ക്. 11 വർഷമായി ഗൾഫിലുള്ള െസെതലവി തനിക്ക് മുമ്പ് 10 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നതായും ദിവസവും 'വാട്സ്ആപ്് വഴി' നാട്ടിൽനിന്ന് ലോട്ടറി എടുത്തിരുന്നതായും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.