അവസാന പത്തിലും ഇഫ്താർ സംഗമം സജീവം
text_fieldsദുബൈ: റമദാനിലെ അവസാന പത്തിലും ഇഫ്താർ സംഗമങ്ങൾ സജീവമായി. ചില സംഘടനകളും സ്ഥാപനങ്ങളും പുലർച്ച വരെ നീണ്ടുനിൽക്കുന്ന സുഹൂറും സംഘടിപ്പിക്കുന്നുണ്ട്. യു.എ.ഇ ചാലാട് പ്രവാസി കൂട്ടായ്മയുടെ കീഴിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
സി.വി. റുഫൈസിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി എ.വി. സാബിത്ത് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് കെ.പി. ഇല്യാസ് അധ്യക്ഷത വഹിച്ചു. സി.എച്ച്. നാസർ, കെ. സിദ്ദീഖ്, ആശിഖ് ലാമ്പേത്ത്, എൻ.കെ. ഫാറൂഖ്, പി.എം. ശഫീഖ്, കെ.വി.ടി. അഹ്സാബ്, കെ.വി. ഫസൽ, ശരീഫ് പാഷ, കെ.വി. മുനീർ, എം.കെ.പി. സുനീദ്, കെ.പി. റജുൽ, മഷൂദ്, വി.കെ.പി. ഫസൽ, കെ.എം. അസ്ലം, എം.കെ.പി. ശാഹിദ്, ബി.കെ. മുനീർ, എ.വി. സലീത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എൽ.വി. റംഷാദ് സ്വാഗതവും കെ.എം. തസ്ലം നന്ദിയും പറഞ്ഞു.
ഐ.എം.സി.സി ഷാർജ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ഷാർജ ഐ.എം.സി.സി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്റ് താഹിർ അലി പൊറോപ്പാട് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ്, ജോയന്റ് സെക്രട്ടറി മനോജ് വർഗീസ്, പ്രതീപ് നെന്മാറ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, ഹമീദ്, കെ. ബാലകൃഷ്ണൻ, അഷ്റഫ് തച്ചറോത്ത്, എസ്.എൻ. ജാബിർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ സ്വാഗതവും ട്രഷറർ അഷ്റഫ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
യു.എ.ഇയിലെ അമരസലം പഞ്ചായത്ത് നിവാസികളും കുടുംബങ്ങളും ഇഫ്താര്‍-ഈസ്റ്റര്‍-വിഷു സംഗമം സംഘടിപ്പിച്ചു. അമരൻസ് പ്രസിഡന്റ് അബ്ദുസലാം പരി ഇഫ്താർ-ഈസ്റ്റർ-വിഷു സന്ദേശം നല്കി. കെ.സി. അഷ്റഫ്, ശ്രീനിവാസൻ മഠത്തിൽ, വി.പി. മുനീർ, അഷ്റഫ് പരി, ദീപു താമരത്തൊടി, നാസർ കൈനോട്ട്, ജിനോ തോമസ് മാത്യു, മുരളി ചുള്ളിയോട്, അരുൺ, രമേഷ്, ഇസ്ഹാഖ് ചോലശ്ശേരി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജ്യോതിമോൻ മഠത്തിൽ സ്വാഗതവും റഫീഖ് കൈനോട്ട് നന്ദിയും പറഞ്ഞു.
യു.എ.ഇയിലെ കണ്ണൂർ പാപ്പിനിശ്ശേരി കൂട്ടായ്മ ഇഫ്താർ വിരുന്നൊരുക്കി. ഷാർജ പൊലീസ് മേധാവി അബ്ദുല്ലത്തീഫ് മുസ്തഫ അൽ ഖാദി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.പി. ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.വി. ജൗഹർ സ്വാഗതവും ട്രഷറർ അബുറിയാസ് നന്ദിയും പറഞ്ഞു. വിവിധ എമിറേറ്റുകളിൽ നിന്നായി അഞ്ഞൂറോളം പേർ സംബന്ധിച്ചു.
ദുബൈ: യു.എ.ഇയിലെ തളിക്കുളം മഹല്ല് നിവാസികളുടെ ഇഫ്താര്‍ മീറ്റ് ദുബൈയില്‍ നടന്നു.
നോർതേണ്‍ എമിറേറ്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുഹൈല്‍ ഗ്രാൻഡ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം രക്ഷാധികാരി കെ.കെ. കബീര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യഹ്യ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. സിറാജുദ്ദീന്, നൗഷാദ്, മുഹമ്മദ് സ്വാലിഹ്, എ.എ. മുഹമ്മദ്, ബഷീര്‍ എടശ്ശേരി എന്നിവര്‍ സംസാരിച്ചു. വി.കെ. സൈനുദ്ദീന്‍, കെ.എ. നൗഷാദ്, പി.കെ. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി. ജന. സെക്രട്ടറി മുഹമ്മദ് ഹനീഫ് സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.