ഖുർആൻ കത്തിച്ച സംഭവം; സ്വീഡൻ അംബാസഡറെ വിളിച്ചുവരുത്തി യു.എ.ഇ
text_fieldsദുബൈ: സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ അംബാസഡറെ വിളിച്ചുവരുത്തി യു.എ.ഇ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് സ്വീഡിഷ് അംബാസഡർ ലൈസലോട്ട് ആൻഡേഴ്സനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചത്. തീവ്ര നിലപാടുകാർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യു.എ.ഇ അപലപിച്ചു.
സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ടുപോവുകയാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീനകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാ+രണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
വിദേകാര്യ മന്ത്രാലയത്തിലെ യൂറോപ്യൻ അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ആയിശ ബിൻ സുവൈദൻ അൽ സുവൈദി പ്രതിഷേധ കുറിപ്പ് അംബാസഡർക്ക് കൈമാറി. മനുഷ്യന്റെ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും യു.എ.ഇ നിരസിച്ചതായി പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.
ലോകവ്യാപകമായി സംഘർഷങ്ങൾ ഉണ്ടാക്കാനും ഏറ്റുമുട്ടലുകൾ ആവർത്തിക്കുന്നതിനും മാത്രമേ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ സഹായിക്കൂവെന്നും അവർ പറഞ്ഞു. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിലാണ് തീവ്ര നിലപാടുകാരുടെ നേതൃത്വത്തിൽ വിശുദ്ധ ഖുർആന്റെ കോപ്പികൾ കത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.