റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഇന്ത്യൻ സമൂഹം
text_fieldsദുബൈ: ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനം പ്രവാസി സമൂഹം ആഘോഷമായി കൊണ്ടാടി. വിവിധ സംഘടനകളും സ്കൂളുകളും സ്ഥാപനങ്ങളും ദേശീയ പതാക ഉയർത്തിയും സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചും ആഘോഷം ഗംഭീരമാക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും ഓൺലൈൻ വഴിയുമായിരുന്നു ആഘോഷം.
അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ പവൻ കപൂറും ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ അമൻ പുരിയും ദേശീയപതാക ഉയർത്തി. ജീവനക്കാർ മാത്രം പങ്കെടുത്ത സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. ഇതിെൻറ തത്സമയ സംപ്രേഷണവും നടന്നിരുന്നു.
കെ.എം.സി.സി
ദുബൈ: ദുബൈ കെ.എം.സി.സിയിൽ ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ പതാക ഉയർത്തി. ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടിയിൽ, ഫാറൂഖ് പി.എ, വൈസ് പ്രസിഡൻറ്, റഈസ് തലശ്ശേരി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ നേതൃത്വം നൽകി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷൻ
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ ഉത്തംചന്ദ് പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ആക്ടിങ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ആക്ടിങ് ട്രഷറര്‍ ഷാജി കെ. ജോണ്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, അഹമ്മദ് ഷീബിലി, പ്രദീഷ് ചിതറ, എന്‍.ആര്. പ്രഭാകരന്, എ.ഷഹാല്‍ ഹസന്, യൂസഫ് സഗീര്‍, അബ്ദുല്ല ചേലേരി, ടി.വി. നസീര്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഗുബൈബയിലും ജുവൈസയിലും അഡ്വ. വൈ.എ. റഹീമാണ് പതാക ഉയര്‍ത്തിയത്. വിവിധ ചടങ്ങുകളില്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്, ആക്ടിങ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്, ഹെഡ്മാസ്റ്റര് രാജീവ് മാധവന് എന്നിവര്‍ സംബന്ധിച്ചു. പ്ലസ് ടു വിദ്യാർഥികള്‍ക്കായി ഓൺലൈൻ കലാപരിപാടികളും അരങ്ങേറി.
അജ്മാൻ ഇന്ത്യൻ അസോസിയേഷൻ
അജ്മാന്: അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ആഭിമുഖ്യത്തില്‍ അസോസിയേഷന് അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ഇന്ത്യന്‍ കോൺസുലേറ്റിലെ കോണ്‍സുല്‍ നീലു റോഹ്റ, ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ നുഐമി, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹംദാന്‍ അല്‍ നുഐമി, അസോസിയേഷന് പ്രസിഡൻറ് അബ്ദുല്‍ സലാഹ്, ജനറൽ സെക്രട്ടറി രൂപ് സിദ്ധു തുടങ്ങിയവര്‍ സന്നിഹിതരായി.
ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡൻറ് സജാദ് നാട്ടിക പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ പ്രസിഡൻറിെൻറ റിപ്പബ്ലിക് ഡേ സന്ദേശം വായിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ സ്വാഗതവും ജോയൻറ് സെക്രട്ടറി പി. വിദ്യാധരൻ നന്ദിയും പറഞ്ഞു.
റാക് ഇന്ത്യന്‍ അസോസിയേഷന്
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന് മാനേജിങ് കമ്മിറ്റിയംഗങ്ങളും സ്കൂള്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുത്തു. അസോസിയേഷന് ട്രഷറര്‍ ബി. ഗോപകുമാര്‍ ദേശീയപതാക ഉയര്‍ത്തി. വൈസ് പ്രിന്‍സിപ്പല്‍ ഹമീദ് അലി യഹ്യ നേതൃത്വം നല്കി.
ജനകീയ രക്തദാന സേന
അജ്മാൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനകീയ രക്തദാന സേന യു.എ.ഇ ഘടകം അജ്മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അജ്മാൻ സൂക്ക് അൽ മുബാറക്ക് ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിൽപരം ആളുകൾ രക്തദാനം നിർവഹിച്ചു. ചീഫ് കോഒാഡിനേറ്റർ ഷെരീഫ് കൈനിക്കര, മിസ്റ്ററി ഓഫ് ഹെൽത്ത് പി.ബി.ഡി.എ കോഒാഡിനേറ്റർ നൂറുദ്ദീൻ വരന്തരപ്പിള്ളി, സമദ്, നിസാമുദ്ദീൻ, ഷൈ നിസാം എന്നിവർ നേതൃത്വം നൽകി.
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് അങ്കണത്തില്‍ പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീന്‍ ദേശീയപതാക ഉയര്‍ത്തി. സെക്രട്ടറി സുമേഷ് മഠത്തില്‍, ട്രഷറര്‍ ഡോ. മാത്യു, അഡ്മിനിസ്ട്രേറ്റര്‍ പത്മരാജ് എന്നിവര്‍ പങ്കെടുത്തു.
ഭവൻസ് അജ്മാൻ
അജ്മാൻ: ഭവൻസ് ഇന്ത്യൻ അക്കാദമി സ്കൂളിൽ പ്രിൻസിപ്പൽ ഇന്ദുപണിക്കർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ മഡോണ ജയിംസ്, മേഘ വിക്ടർ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപികമാരായ അക്ഷയയുടെയും കലാമണ്ഡലം ദീപ അരുണിെൻറയും നേതൃത്വത്തിൽ വിദ്യാർഥി പ്രതിനിധികൾ വെർച്വൽ കലാവിരുന്നുകൾ കാഴ്ചവെച്ചു. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ജവാന്മാരെ സ്മരിച്ച് ദൃശ്യാവിഷ്കാരം നടന്നു.
ഐ.എസ്.സി അജ്മാന്
അജ്മാൻ: അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജാസിം മുഹമ്മദ് ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ. ഗിരീഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.വി. രാജേന്ദ്രൻ, മുഹമ്മദലി ചാലിൽ, ഹുസൈൻ സക്കീർ, ജയപ്രസാദ്, ഷാഹിദ അബൂബക്കർ, ലേഖ സിദ്ധാർഥൻ, ഫൈഹ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
റാക് കേരള സമാജം
റാസല്‍ഖൈമ: കേരള സമാജം അങ്കണത്തില്‍ നടന്ന റിപ്പബ്ലിക് ആഘോഷ ചടങ്ങില്‍ പ്രസിഡൻറ് നാസര്‍ അല്‍ദാന ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സെക്രട്ടറി സജി വറിയാട്, ഷംസു, ബേബിച്ചായന്, അസ്ലം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.